കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി നടി ഉഷയുടെ ശബരിമല ദർശനം; പ്രതിഷേധം സർക്കാരിനോടോ, ബിജെപിയോടോ?
സ്വന്തം ലേഖകൻ ശബരിമല: കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി സിനിമാ-സീരിയൽ നടി ഉഷ തെങ്ങിൻതൊടിയിലിന്റെ വ്യത്യസ്തമായ ശബരിമല ദർശനം. വെള്ളയും കറുപ്പും വസ്ത്രമണിച്ച് ഇരുമുടിക്കെട്ടേന്തിയാണ് ഇവർ ശബരിമലയിൽ എത്തിയത്. അയ്യപ്പസന്നിധിയിൽ വെച്ചാണ് വായ മൂടിക്കെട്ടിയ തുണി അഴിച്ചുമാറ്റിയത്. അതിന് ശേഷം വടക്കേ നടയിൽ നടന്ന നാമജപത്തിൽ പങ്കാളിയാകുകയും ചെയ്തു. പഞ്ചാബിഹൗസ് ഉൾപ്പെടെയുള്ള സിനിമയിൽ അഭിനയിച്ചിട്ടുള്ള ഉഷ ഒട്ടേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. ഇവിടെയൊരു സമാധാന അന്തരീക്ഷം ഉണ്ടായിരുന്നു അത് നഷ്ടപ്പെടാൻ പാടില്ലെന്നും അത് ഏറെ ദോഷം ചെയ്യുന്ന കാര്യമാണെന്നും മാത്രം താരം പ്രതികരിച്ചു. യുവതീ […]