വ്യാജ വാർത്തയ്‌ക്കെതിരെ കെ.ടി ജലീൽ
സ്വന്തം ലേഖകൻ മലപ്പുറം: തീയറ്റർ പീഡനക്കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന വ്യാജ പ്രചാരണങ്ങൾക്തെരിയും ശക്തമായി തിരിച്ചടിച്ച് മന്ത്രി കെ.ടി ജലീൽ. വ്യാജ വാർത്തകൾ ചമയ്ക്കുന്നതിലും അത് പ്രചരിപ്പിക്കുന്നതിലും മുൻപന്തിയിൽ നിൽക്കുന്നവരാണ് ബിജെപിയും മുസ്ലിം ലീഗും എന്ന് ആരോപണം ഉയർത്തിയാണ് മന്ത്രി കെടി ജലീൽ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എടപ്പാൾ പീഡനക്കേസുമായി ബന്ധപ്പെട്ട് ജലീലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങളിൽ പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവെരക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നുണപ്രചാരണത്തിന് ന്യായമായി സംഘി ബുദ്ധിജീവി […]