കഞ്ഞിക്കുഴിയിൽ റോഡ് തകർന്നത് പൈപ്പ് പൊട്ടി; തകർന്നത് നഗരത്തിലെ പ്രധാന പൈപ്പ് ലൈൻ; ഇന്നും നാളെയും നഗരത്തിൽ കുടിവെള്ളം മുടങ്ങും
സ്വന്തം ലേഖകൻ കോട്ടയം: ലോഗോസ് – കഞ്ഞിക്കുഴി മദർതെരേസ റോഡിൽ റബർബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ സമ്മർദത്തെ തുടർന്നു പൊട്ടിയത്. ഇതോടെ ഈ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പാലങ്ങളുടെ അറ്റകുറ്റപണികൾക്കായി നഗരത്തിലെ വിവിധ റോഡുകൾ അടച്ചിരിക്കുന്നതിനാൽ കഞ്ഞിക്കുഴിയിലേയ്ക്കുള്ള ഇടറോഡ് തകർന്നത് നഗരത്തിലെ ഗതാഗതത്തെ നന്നായി കുരുക്കിയിട്ടുണ്ട്. 30 വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനാണ് ഇവിടെ പൊട്ടിയത്. ഇതോടെ നഗരത്തിലേയ്ക്കുള്ള ജലവിതരണം പൂർണമായും നിലച്ചു. ശനിയാഴ്ച […]