കഞ്ഞിക്കുഴിയിൽ റോഡ് തകർന്നത് പൈപ്പ് പൊട്ടി; തകർന്നത് നഗരത്തിലെ പ്രധാന പൈപ്പ് ലൈൻ; ഇന്നും നാളെയും നഗരത്തിൽ കുടിവെള്ളം മുടങ്ങും

കഞ്ഞിക്കുഴിയിൽ റോഡ് തകർന്നത് പൈപ്പ് പൊട്ടി; തകർന്നത് നഗരത്തിലെ പ്രധാന പൈപ്പ് ലൈൻ; ഇന്നും നാളെയും നഗരത്തിൽ കുടിവെള്ളം മുടങ്ങും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ലോഗോസ് – കഞ്ഞിക്കുഴി മദർതെരേസ റോഡിൽ റബർബോർഡിനു സമീപത്തെ മേൽപ്പാലത്തിന്റെ അപ്രോച്ച് റോഡ് തകർന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്ന്. നഗരത്തിലെ പ്രധാന പൈപ്പ് ലൈനാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ശക്തമായ സമ്മർദത്തെ തുടർന്നു പൊട്ടിയത്. ഇതോടെ ഈ റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. പാലങ്ങളുടെ അറ്റകുറ്റപണികൾക്കായി നഗരത്തിലെ വിവിധ റോഡുകൾ അടച്ചിരിക്കുന്നതിനാൽ കഞ്ഞിക്കുഴിയിലേയ്ക്കുള്ള ഇടറോഡ് തകർന്നത് നഗരത്തിലെ ഗതാഗതത്തെ നന്നായി കുരുക്കിയിട്ടുണ്ട്.
30 വർഷത്തിലേറെ പഴക്കമുള്ള പൈപ്പ് ലൈനാണ് ഇവിടെ പൊട്ടിയത്. ഇതോടെ നഗരത്തിലേയ്ക്കുള്ള ജലവിതരണം പൂർണമായും നിലച്ചു. ശനിയാഴ്​ച പുലർച്ചെ രണ്ടിനാണ്​ സംഭവം. കോട്ടയം റെയിൽവേ സ്​റ്റേഷൻ^കഞ്ഞിക്കുഴി റോഡിലെ ഗതാഗതം പൂർണമായും നിലച്ചു. പൂവത്തുംമൂട്ടിലെ പമ്പ്​ ഹൗസിൽനിന്നും കലക്​ട്രറേറ്റ്​ വളപ്പപിലെ ജലഅതോറിറ്റിയുടെ പ്രധാനടാങ്കിലേക്ക്​ ശുദ്ധജലമെത്തിക്കുന്ന 600 എം.എം വ്യാസമുള്ള പൈപ്പാണ്​ പൊട്ടിയത്​. ഇതോടെ, കോട്ടയം നഗരത്തിൽ 30,000ത്തോളം ഗാർഹിക ഉപഭോക്താക്കൾക്ക്​ ശുദ്ധജലവിതരണം മുടങ്ങി. പൂവത്തുംമൂട്ടിൽനിന്നും​ കലക്​ടറേറ്റിലെ പ്രധാനടാങ്കിൽ ജലംശേഖരിക്കുന്ന ​ജലമാണ്​  ജില്ല കലക്​ടറുടെ ഒൗദ്യോഗിക വസതിയടക്കം സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നത്​. വാഹനങ്ങൾ കുറവായ രാത്രിസമയമായതിനാൽ വൻദുരന്തമാണ്​ ഒഴിവായത്.

പൈപ്പ്​ പൊട്ടി റോഡ്​ തകർന്നത്​ അറിയാതെ ശനിയാഴ്​ച രാവിലെ കഞ്ഞിക്കുഴി ഭാഗത്തുനിന്നും കോട്ടയംഭാഗത്തുനിന്നും എത്തിയ നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി. നഗരത്തിലെ കുരുക്കിൽപെടാതെ കോട്ടയം റെയിൽവേ സ്​റ്റേഷൻ, കലക്​ട്ര​റേറ്റ്​, നാഗമ്പടം തുടങ്ങിയ പ്രദേശങ്ങളിലെത്താനും തിരിച്ചുപോകാനും ഉപവഴിയായി ഉപയോഗിക്കുന്ന റോഡാണിത്​. വാട്ടർ അതോറിറ്റി അധികൃതരുടെ നേതൃത്വത്തിൽ പൈപ്പ്​ ലൈനിലെ തകരാർ പരിഹരിക്കുന്ന ജോലി ആരംഭിച്ചെങ്കിലും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. എസ്​കവേറ്റർ ഉപയോഗിച്ച്​ മണ്ണുമാന്തിയുള്ള പ്രവൃത്തികളാണ്​ ആരംഭിച്ചത്​. പൈപ്പ്​ പൊട്ടി റോഡിൽ വലിയഗർത്തവും രൂപപ്പെട്ടിട്ടുണ്ട്​. ഇൗസാഹചര്യത്തിൽ പഴയ പൈപ്പ്​ പൂർണമായും മാറ്റുന്ന ജോലിയാണ്​ നടക്കുന്നത്​.​ ​ജലവിതരണം പൂർണതോതിൽ ഞായറാഴ്​ച വൈകീട്ട്​ മാത്രമേ വിതരണം നടത്താൻ കഴിയുകയുള്ളൂവെന്ന്​ ജലഅതോറിറ്റി അധികൃതർ പറഞ്ഞു. ഇതോടെ, നഗരത്തി​െൻറ വിവിധസ്ഥലങ്ങളിൽ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു. കാലപഴക്കത്താൽ പൈപ്പ്​ പൊട്ടുന്നതാണ്​ പ്രശ്​നത്തിന്​ കാരണമെന്നും പറയപ്പെടുന്നു.  കഴിഞ്ഞമാസം 22ന്​ കാലപ്പഴക്കത്തെ തുടർന്ന്​ കെ.കെ. റോഡിൽ പൈപ്പ് പൊട്ടി ലക്ഷത്തോളം രൂപയുടെ നാശനഷ‌്‌ടമുണ്ടായിരുന്നു.