സുപ്രീം കോടതിയിൽ നിർണായക നീക്കങ്ങൾ; കോൺഗ്രസ് നൽകിയ ഹർജിയിൽ തിരിച്ചടി.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബെംഗളൂരൂ: കർണ്ണാടകത്തിൽ പ്രോ ടെം സ്പീക്കറായി കെ ജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ കോൺഗ്രസ് നൽകിയ ഹർജിയിൽ തീർപ്പ് കൽപിച്ചു. സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്ന് സുപ്രീം കോടതി പറഞ്ഞതോടെ കോൺഗ്രസ് നൽകിയ ഹർജി പിൻവലിക്കുകയായിരുന്നു. കേസിൽ വാദം തുടർന്നാൽ വിശ്വാസ വോട്ടെടുപ്പ് മാറ്റി വെയ്‌ക്കേണ്ടി വരുമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.
ഏറ്റവും മുതിർന്ന അംഗത്തെ തന്നെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന് കപിൽ സിബൽ വാദിച്ചുവെങ്കിലും അങ്ങനെ അല്ലാത്ത ചരിത്രവും ഉണ്ടല്ലോയെന്ന് ജസ്റ്റിസ് എ.കെ സിക്രി ചൂണ്ടിക്കാട്ടി. ഇതോടെ ഒരാളുടെ സത്യസന്ധതയും വിശ്വാസ്യതയും ചോദ്യം ചെയ്യുമ്പോൾ അയാളുടെ ഭാഗം കൂടി കേൾക്കാതെ പറ്റില്ലെന്ന് സുപ്രീം കോടതി നിലപാടെടുത്തു. എന്നാൽ എം എൽ എമാരുടെ സത്യപ്രതിജ്ഞക്ക് ബൊപ്പയ്യ തന്നെ അധ്യക്ഷനായിക്കൊള്ളട്ടെയെന്നും വിശ്വാസ വോട്ടെടുപ്പിന് മറ്റൊരാൾ വേണമെന്നും കപിൽ സിബൽ വാദിച്ചു.