ശബരിമലയിൽ പൊലീസ് തന്ത്രിയുടെ റോൾ ഏറ്റെടുത്തിരിക്കുന്നതായി സംശയിക്കുന്നു; മുൻ ഡി.ജി.പി. സെൻ കുമാർ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സർക്കാർ നടപടി തെറ്റെന്നു മുൻ ഡി.ജി.പി. സെൻ കുമാർ. ശബരിമലയിൽ പൊലീസുകാർ തന്ത്രിയുടെ റോൾ ഏറ്റെടുക്കുകയാണ്. കള്ളക്കേസ് എടുക്കാനറിയാവുന്ന ഉദ്യോഗസ്ഥർ പൊലീസിലുണ്ട്. അവർ നിയമം ദുരുപയോഗം ചെയ്യും. കഴിഞ്ഞ ദിവസം സന്നിധാനത്ത് നാമജപം നടത്തിയ അയ്യപ്പ ഭക്തരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇത് കൂടാതെ ഭക്തർക്ക് കടുത്ത നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയത്. നാമജപത്തിനും ശരണം വിളിക്കുമുള്ള അനുമതിയും പോലീസ് നിഷേധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സെൻ കുമാറിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group