ലെനയുടെ കാർ മഞ്ഞൊഴുക്കിൽ പെട്ടു; രക്ഷയ്ക്കെത്തിയത് പൃഥ്വിരാജ്
സ്വന്തം ലേഖകൻ സാമൂഹിക മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലെന. യാത്രയുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു യാത്രയിൽ ഒരു വലിയ അപകടം ലെനയെ തേടിയെത്തി. ഡൽഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോൾ ലെനയും കൂട്ടരും സഞ്ചരിച്ച കാർ മഞ്ഞൊഴുക്കിൽ പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന അവസ്ഥയിലാണ് പൃഥ്വിരാജ് കടന്നു വരുന്നത്. പിന്നീടുണ്ടായ കാര്യങ്ങൾ തികച്ചും അവിശ്വസനീയമാണെന്ന് ലെന പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരുപാട് ഭീതിജനകമായ അനുഭവം നൽകിയ യാത്രയെക്കുറിച്ച് ലെന പങ്കുവയ്ച്ചത്. […]