play-sharp-fill
ലെനയുടെ കാർ മഞ്ഞൊഴുക്കിൽ പെട്ടു; രക്ഷയ്ക്കെത്തിയത് പൃഥ്വിരാജ്

ലെനയുടെ കാർ മഞ്ഞൊഴുക്കിൽ പെട്ടു; രക്ഷയ്ക്കെത്തിയത് പൃഥ്വിരാജ്


സ്വന്തം ലേഖകൻ

സാമൂഹിക മാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ലെന. യാത്രയുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുമുണ്ട്. അങ്ങനെയുള്ള ഒരു യാത്രയിൽ ഒരു വലിയ അപകടം ലെനയെ തേടിയെത്തി. ഡൽഹി വഴി സ്പിറ്റ് വാലിയിലേക്ക് പോകുമ്പോൾ ലെനയും കൂട്ടരും സഞ്ചരിച്ച കാർ മഞ്ഞൊഴുക്കിൽ പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന അവസ്ഥയിലാണ് പൃഥ്വിരാജ് കടന്നു വരുന്നത്. പിന്നീടുണ്ടായ കാര്യങ്ങൾ തികച്ചും അവിശ്വസനീയമാണെന്ന് ലെന പറയുന്നു. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഒരുപാട് ഭീതിജനകമായ അനുഭവം നൽകിയ യാത്രയെക്കുറിച്ച് ലെന പങ്കുവയ്ച്ചത്.
മണാലിയിൽ നിന്ന് സ്പിറ്റ് വാലിയിലേക്ക് പോകുകയായിരുന്നു ഞങ്ങൾ. വണ്ടി റോത്തങ് പാസ് കഴിഞ്ഞു. ഏറെക്കുറെ വിജനമാണ്. പെട്ടന്ന് ഒരിടത്ത് വച്ച് വണ്ടി നിന്നു. ഡ്രൈവർ ഭയപ്പെട്ടു. വണ്ടി മഞ്ഞൊഴുക്കിൽപെട്ടു. എന്തു ചെയ്യും എന്നറിയാതെ എല്ലാവരും പരിഭ്രമിച്ചു. വളരെക്കുറിച്ച് ആൾ സഞ്ചാരമുള്ള വഴിയാണത്. രക്ഷിക്കാൻ ആരും വരുമെന്ന് പ്രതീക്ഷിക്കേണ്ട. വിന്റോയിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു.പെട്ടന്ന് പൃഥ്വിരാജിന്റെ മുഖം. എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. ചില സമയത്ത് ദൈവം മനുഷ്യ രൂപത്തിൽ എത്താറുണ്ടല്ലോ. പൃഥ്വിരാജ് എങ്ങനെ അവിടെയെത്തി? മനസ്സിൽ അങ്ങനെ നൂറ് ചോദ്യങ്ങൾ.
നയൻ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് മടങ്ങുകയായിരുന്നു പൃഥ്വിരാജ്. ആരോ അപകടത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് വന്ന് നോക്കിയതായിരുന്നു. അങ്ങനെ എല്ലാവരും ചേർന്ന് വണ്ടി വലിച്ച് പുറത്തെത്തിച്ചു. പിന്നീട് അവരോടൊപ്പം മണാലിയിലേക്ക് മടങ്ങി. അവർ ആ സമയം അതുവഴി വന്നില്ലായിരുന്നുവെങ്കിലോ? അതോർക്കുമ്പോൾ ഭയമാണ്’- ലെന ഓർക്കുന്നു.