video
play-sharp-fill

മെൽബൺ ക്രിക്കറ്റ് ടെസ്റ്റ്: പരാജയം ഒഴിവാക്കാൻ ഓസീസ് പൊരുതുന്നു; പിച്ചറിഞ്ഞ് പന്തെറിഞ്ഞ് ഇന്ത്യ

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ബോക്‌സിംഗ് ഡേയിൽ ആരംഭിച്ച ഇന്ത്യ ഓസീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാനൂറിനടുത്ത് വിജയ ലക്ഷ്യം ഉയർത്തിയ ഇന്ത്യയ്ക്കു മുന്നിൽ കീഴടങ്ങാതിരിക്കാൻ ഓസീസ് പൊരുതുന്നു. നാലാം ദിനം ആദ്യ സെഷനിൽ തന്നെ 398 റണ്ണിന്റെ ലീഡ് ഉയർത്തിയ ഇന്ത്യ ഓസിസിനു മുന്നിൽ 400 എന്ന വിജയലക്ഷ്യം വച്ചു നീട്ടുകയായിരുന്നു. സ്‌കോർ – ഇന്ത്യ 443/7 , 106/8 ഓസ്‌ട്രേലിയ – 151, 135/5 ബാറ്റിംഗ് മൂന്നാം ദിനം 54/5 എന്ന നിലയിൽ ബാറ്റിംഗ് അവസാനിപ്പിച്ച ഇന്ത്യയ്ക്കു വേണ്ടി മായങ്ക് അഗർവാളും(28), ഋഷഭ് […]

ഹോട്ടലിൽ മുറിയെടുത്ത് കഞ്ചാവ് വലി: സ്വാതന്ത്ര്യം അർധരാത്രി സിനിമയുടെ തിരക്കഥാകൃത്ത് അറസ്റ്റിൽ; പിടിയിലായത് കോട്ടയം നഗരമധ്യത്തിലെ ഹോട്ടലിൽ നിന്ന്

സ്വന്തം ലേഖകൻ  കോട്ടയം: സ്വാതന്ത്ര്യം അർധരാത്രിയിൽ സിനിമയുടെ തിരക്കഥാകൃത്തിനെ കഞ്ചാവ് കൈവശം വച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മഞ്ചേരി ഇല്ലിക്കൽ  ദീലീപ് കുര്യനെയാണ് വെസ്റ്റ് സി.ഐ നിർമ്മൽ ബോസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കോട്ടയം നഗരമധ്യത്തിൽ ഓർക്കിഡ് ഹോട്ടലിൽ വെള്ളിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പുതിയ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മുന്നോടിയായാണ് ദിലീപ് കുര്യൻ നഗരമധ്യത്തിലെ ലോഡ്ജിൽ മുറിയെടുത്തത്. തിരക്കഥയിൽ അന്തിമ തിരുത്തലുകൾ വരുത്തുകയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ദിലീപും സിനിമയുടെ സംവിധായകരും ക്രൂ് അംഗങ്ങളും ഹോട്ടലിനുള്ളിലുണ്ടായിരുന്നു. നിരന്തരം ആളുകൾ ഹോട്ടലിലേയ്ക്ക് എത്തിയതോടെയാണ് ഹോട്ടൽ ജീവനക്കാർക്ക് […]

പൊട്ടിത്തെറിച്ച് എൻഎസ്എസും വിഎസും: ഇടതു മുന്നണിയ്ക്കും സിപിഎമ്മിനും കടുത്ത തിരിച്ചടി; വിള്ളൽ വീഴുക ഇടത് വോട്ട് ബാങ്കിൽ: വിഎസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന പ്രതികരണം

പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസിനെയും, ശബരിമല വിഷയത്തിൽ നഷ്ടമാകുന്ന ഹിന്ദു വോട്ട് മാനേജ് ചെയ്യാൻ ഐഎൻഎല്ലിനെയും കൂടെക്കൂട്ടിയ ഇടതു മുന്നണിയ്ക്ക് കനത്ത തിരിച്ചടിയായി എൻഎസ്എസിന്റെയും വീഎസ് അച്യുതാനന്ദന്റെയും കടുത്ത വിമർശനങ്ങൾ. രൂക്ഷമായ വിമർശനവുമായി എൻഎസ്എസ് വന്നതിനു തൊട്ടു പിന്നാലെയാണ് വിഎസ് അച്യുതാനന്ദൻ മുന്നണി വിപുലീകരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബാലകൃഷ്ണപിള്ളയുടെ കേരള കോൺഗ്രസിനെയും, ഐഎൻഎല്ലിനെയും വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദള്ളിനെയും ഇടതു മുന്നണിയുടെ ഭാഗമാക്കാൻ മുന്നണിയോഗം തീരുമാനം എടുത്തത്. ശബരിമല വിഷയത്തിൽ ഇടഞ്ഞു നിൽക്കുന്ന എൻഎസ്എസ്എസിൽ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ അതിവേഗം […]

കോൺഗ്രസ് നവോത്ഥാന പദയാത്ര നടത്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ആദ്യ നവോത്ഥാന പദയാത്ര മരങ്ങാട്ടുപിള്ളിയിൽ ആരംഭിച്ചു. യാത്രയുടെ ഭാഗമായി ചേർന്ന കോൺഗ്രസ് ജന്മദിന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കെ പി സി സി നാട്ടകം സുരേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പദയാത്ര ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്‌ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ് അജികുമാർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ ജാൻസ് കുന്നപ്പള്ളി, ഡിസിസി ഭാരവാഹികളായ ബിജു പുന്നത്താനം, ജോബോയ്‌ ജോർജ്, ബ്ലോക്ക് പ്രസിഡന്റ് വി.കെ […]

കേരള കോൺഗ്രസ് നേതാവ് ഇ.ജെ ആഗസ്തിയുടെ മകൻ ഗിരീഷ്

നിര്യാതനായി. ഉഴവൂർ: കേരളാ കോൺഗ്രസ് (എം) ഹൈപവർ കമ്മിറ്റി അംഗം ഇ ജെ ആഗസ്തിയുടെ മകൻ ഗിരിഷ് (48) നിര്യാതനായി. സംസ്‌കാരം ഇന്ന് ( 28122018വെള്ളി) വൈകുന്നേരം 03:00 മണിക്ക് മോനിപ്പള്ളി ചിങ്കല്ലേൽ സെന്റ് തോമസ് പള്ളിയിൽ.*

ജസ്‌ന മുണ്ടക്കയത്ത് എത്തി..! സിസിടിവിയിൽ കണ്ടത് ജസ്‌നയെ തന്നെ; നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന്: ഒപ്പമുണ്ടായിരുന്ന യുവതിയും യുവാവും എവിടെ; അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: ഒന്നര വർഷം മുൻപ് കാണാതായ ജസ്‌നയെന്ന പെൺകുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിൽ നിർണ്ണായകമായ തെളിവ് പുറത്ത്. ജസ്‌ന മുണ്ടക്കയത്തു കൂടി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത് ഏറെക്കുറെ ഉറപ്പിച്ചത്. എന്നാൽ, ഈ സിസിടിവ ദൃശ്യങ്ങൾ എന്നുള്ളതാണെന്ന വിവരം പൊലീസ് ഇനിയും പുറത്ത് വിട്ടിട്ടില്ല. കേസ് അന്വേഷിക്കുന്ന മുപ്പതംഗ ക്രൈംബ്രാഞ്ച് സംഘം ഈ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള പെൺകുട്ടി ജസ്‌ന തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് നീക്കം. ജെസ്നക്ക് ഒപ്പം ഒരു […]

ഭാരതും കാരിത്താസും കിംസും അടക്കമുള്ള സ്വകാര്യ ആശുപത്രികളുടെ കൊള്ളയ്ക്ക് അറുതിവരുന്നു: ജനുവരി ഒന്ന് മുതൽ സ്വകാര്യ ആശുപത്രികൾ ചികിത്സാ ചിലവ് പ്രദർശിപ്പിക്കണം; കള്ളം പൊളിയുമെന്ന ആശങ്കയിൽ സ്വകാര്യ ആശുപത്രികൾ

സ്വന്തം ലേഖകൻ കോട്ടയം: ചികിത്സയ്‌ക്കെത്തുന്ന രോഗികൾക്ക് ചികിത്സാ രേഖകൾ പോലും പരിശോധിക്കാൻ അവസരം ഒരുക്കാതെ, തട്ടിപ്പിന്റെ തമ്പുരാക്കൻമാരായി അരങ്ങ് വാഴുന്ന ജില്ലയിലേത് അടക്കമുള്ള സ്വകാര്യ ആശുപത്രികൾക്ക് കൂച്ചു വിലങ്ങുമായി സർക്കാർ. തോന്നുംപടി ബില്ല് ഈടാക്കി, രോഗികളെ ഞെക്കിപ്പിഴിഞ്ഞ് ഫീസ് വാങ്ങുന്ന നടപടി ഇനി നടപ്പില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ആശുപത്രിയിലെ ഓരോ ചികിത്സയുടെയും ചിലവും നിരക്കും വ്യക്തമാക്കി ആശുപത്രികളിൽ ബോർഡ് സ്ഥാപിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുന്ന കേറള ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്‌ട്രേഷനും നിയന്ത്രണവും) നിയമം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ആശുപത്രികളിലെ […]

ബോക്‌സിംഗ് ഡേ ടെസ്റ്റ്: മൂന്നാം ദിനം ആദ്യ സെഷനിൽ ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ; ഇതുവരെ വീണത് നാല് വിക്കറ്റ്; വിജയപ്രതീക്ഷയിൽ ഇന്ത്യ

സ്‌പോട്‌സ് ഡെസ്‌ക് മെൽബൺ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റിന്റെ മൂന്നാം ദിനം ഓസീസ് മുൻ നിരയെ എറിഞ്ഞിട്ട് ഇന്ത്യൻ പേസർമാർ. ജസ്പ്രീത് ബുംറയുടെയും ഇഷാന്ത് ശർമ്മയുടെയും പേസ് ആക്രമണത്തിനു മുന്നിൽ ഓസ്‌ട്രേലിയ തകർന്നടിഞ്ഞു. ലഞ്ചിന് പിരിഞ്ഞപ്പോൾ 89 റണ്ണെടുക്കുന്നതിനിടെ ഓസ്‌ട്രേലിയയുടെ നാല് വിക്കറ്റ് നഷ്ടമായിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 443 ൽ നിന്ന് 354 റൺ അകലെയാണ് ഓസ്‌ട്രേലിയ ഇപ്പോൾ. കളിയുടെ രണ്ടു ദിനം ബാക്കി നിൽക്കേ ഇന്ത്യയ്ക്ക് ഇതോടെ വിജയ പ്രതീക്ഷ ഏറി. രണ്ടാം ദിനത്തിലെ അവസാന ആറ് ഓവർ ബാറ്റ് […]

ഇരട്ടത്താപ്പിന്റെ തമ്പുരാക്കൻമാരായി അച്ഛനും മകനും: എസ്എൻഡിപി പ്രവർത്തകരെ നിരാശരാക്കി വെള്ളാപ്പള്ളിയും മകനും ഉരുണ്ടുകളിക്കുന്നു; നിലപാടില്ലാത്ത അച്ഛന്റെയും മകന്റെയും നീക്കത്തിൽ ആശങ്കയോടെ പ്രവർത്തകർ

തേർഡ് ഐ ഡെസ്‌ക് ആലപ്പുഴ: മഹത്തായ നവോദ്ധാന പാരമ്പര്യമുള്ള എസ്എൻഡിപി യോഗത്തെ വ്യക്തി താല്പര്യങ്ങൾക്കു വേണ്ടിയും, രാഷ്ട്രീയ നേട്ടത്തിനു വേണ്ടിയും നട്ടെല്ലില്ലാത്ത പ്രസ്ഥാനമാക്കി മാറ്റുന്ന അച്ഛന്റെയും മകന്റെയും നീക്കത്തിൽ കടുത്ത പ്രതിഷേധവുമായി അണികൾ. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പല തവണ നിലപാടുകൾ മാറ്റിക്കളിക്കുന്ന അച്ഛൻ വെള്ളാപ്പള്ളി നടേശന്റെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെയും നീക്കത്തിൽ അണികൾ കടുത്ത അമർഷത്തിൽ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകനും യോഗത്തെ വ്യക്തിതാല്പര്യങ്ങൾക്ക വേണ്ടി ഉപയോഗിക്കുന്നതിൽ ശ്രീനാരായണീയർ കടുത്ത അമർഷത്തിലാണ്. പ്രതികരണ ശേഷി നഷ്ടപ്പെടുത്തി, യോഗത്തെ […]

ഒന്നിപ്പിക്കാനുള്ള വനിതാ മതിൽ വിള്ളൽ വീഴ്ത്തിയത് സിനിമയിലെ വനിതാ കൂട്ടായ്മയിൽ: മഞ്ജു തള്ളിപ്പറഞ്ഞപ്പോൾ വനിതാ മതിലിനു പിൻതുണയുമായി ഡബ്യുസിസി; മഞ്ജുവും വനിതാ കൂട്ടായ്മയും തമ്മിലെ ഭിന്നത അതിരൂക്ഷമാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയിലെ ഒരു മുൻ നിര നടി ആക്രമിക്കപ്പെട്ടപ്പോൾ, അതിനു പിന്നിലെ ഗൂഡാലോചന സിദ്ധാന്തവുമായി ആദ്യം രംഗത്ത് എത്തിയത് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരായിരുന്നു. തന്റെ ദാമ്പത്യ ബന്ധത്തിലെ വിള്ളലുകളാണ് നടിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലെന്ന് പറയാതെ പറഞ്ഞ നടി തുറന്ന് വിട്ടത് മലയാള സിനിമയിലെ ഒരു ഭൂതത്തെയായിരുന്നു. ഇതേ തുടർന്ന് മലയാള സിനിമയിലെ നടിമാരുടെ കൂട്ടായ്മയായ വനിതാ വിമൺ കളക്ടീവ് പോലും രൂപപ്പെട്ടു. എന്നാൽ, ഇതിനു പിന്നാലെ അപ്രതീക്ഷിതമായി മഞ്ജു തന്റെ നിലപാടിൽ നിന്നു പിന്നോട്ട് […]