ആയുഷ്മാൻ പദ്ധതി പൊളിക്കാനൊരുങ്ങി സ്വകാര്യ ആശുപത്രി മാഫിയ
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്തെ പകുതിയോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന ‘ആയുഷ്മാൻ ഭാരത് പദ്ധതി’യുടെ നിരക്ക് വർദ്ധിപ്പിച്ചില്ലെങ്കിൽ സ്വകാര്യ ആശുപത്രികൾ പിന്മാറുമെന്ന് സൂചന. ഏപ്രിൽ ഒന്നു മുതൽ നടപ്പിലാക്കുന്ന പദ്ധതിയിൽ പല ശസ്ത്രക്രിയകൾക്കും ചികിത്സകൾക്കും നാമമാത്രമായ നിരക്കാണ് നിശ്ചയിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. പ്രഖ്യാപിത നിരക്കിൽ നിന്ന് 40 ശതമാനമെങ്കിലും വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം. കാൽമുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് 80,000 രൂപയാണ് ആയുഷ്മാൻ നിരക്ക്. കേരളത്തിലെ മികച്ച ഒരു സ്വകാര്യ ആശുപത്രിയിൽ ഇതിന് 1,45,000 രൂപയെങ്കിലും വേണ്ടി വരും. നിലവിലുള്ള ആരോഗ്യ പദ്ധതിയായ രാഷ്ട്രീയ സ്വാസ്ത്യ ബീമാ യോജനയുടെ […]