play-sharp-fill

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും കോട്ടയം നഗരസഭയിലേയും ആര്‍പ്പൂക്കര, അയ്മനം, കുമരകം, തിരുവാര്‍പ്പ്, മണര്‍കാട്, വിജയപുരം എന്നീ ഗ്രാമ പഞ്ചായത്തുകളിലേയും ഹയര്‍ സെക്കണ്ടറി വരെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗനവാടികള്‍ക്കും ജൂണ്‍ 14ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരോ ബോര്‍ഡുകളോ നടത്തുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. അദ്ധ്യാപകരും മറ്റു ജീവനക്കാരും സ്‌കൂളില്‍ ഹാജരാകണം.

അധ്യക്ഷ പദവി രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം: വി.എം.സുധീരൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗ്രൂപ്പുകളിയുടെ ഇരയാണ് താനെന്ന് വി.എം.സുധീരൻ. കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നും രാജിവയ്ക്കാൻ കാരണം ഗ്രൂപ്പ് നേതാക്കന്മാരുടെ സമ്മർദ്ദം സഹിക്കവയ്യാതെയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് സുധീരൻറെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കെ.പി.സി.സി അധ്യക്ഷ പദവി വഹിച്ചിരുന്നപ്പോൾ എല്ലാവരെയും ആദരിച്ചും അംഗീകരിച്ചും മാത്രമാണ് മുന്നോട്ടുപോയിരുന്നത്. എന്നാൽ ഗ്രൂപ്പ് നേതാക്കന്മാർ അവരുടെ താത്പര്യക്കാരുടെ നിലനിൽപ്പ് മാത്രം ലക്ഷ്യംവച്ച് പ്രവർത്തിച്ചതോടെയാണ് സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നത്. എന്നും ഗ്രൂപ്പ് നേതാക്കന്മാരുടെ ഇരയായിരുന്നു താൻ. തൃശൂർ പോലുള്ള ജില്ലകളിൽ താഴെ തട്ടിൽ […]

നടിയെ ആക്രമിച്ച കേസ്; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസിന്റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ദിലീപ് പരാതി നൽകിയിരിക്കുന്നത്. കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപിന്റെ നീക്കം. സംഭവത്തിന്റെ മുഖ്യസൂത്രധാരൻ ദിലീപാണെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം.

ചാനൽ അവതാരകൻ വേണുവിനെതിരെ കേസ്‌

സ്വന്തം ലേഖകൻ കൊല്ലം: ചാനൽ ചർച്ചയിലൂടെ സമൂഹത്തിൽ മതപരമായ വിഭജനവും വർഗീയതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് മാതൃഭൂമി ന്യൂസ് വാർത്താ അവതാരകൻ വേണു ബാലകൃഷ്ണനെതിരെ ഡിവൈഎഫ്ഐ കൊല്ലം ജില്ലാ സെക്രട്ടറി ആർ ബിജുവാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. കഴിഞ്ഞ ജൂൺ 7ന് മാതൃഭൂമി ചാനലിൽ സംപ്രേഷണം ചെയ്ത സൂപ്പർ പ്രൈം ടൈം പരിപാടിയിൽ ചർച്ച ആരംഭിച്ചുകൊണ്ട് വേണു നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്ന മതേതരത്വത്തേയും സമാധാന അന്തരീക്ഷത്തേയും തകർക്കുന്ന തരത്തിലുള്ളതാണെന്ന് പരാതിയിൽ പറയുന്നു. ചർച്ചയുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന സിഡി സഹിതമാണ് പരാതി […]

മേജർ രവിയുടെ അറുപതാം പിറന്നാളിൽ പിണക്കം അവസാനിപ്പിച്ച് നടൻ ഉണ്ണി മുകുന്ദൻ

സ്വന്തം ലേഖകൻ കൊച്ചി: മേജർ രവിയുടെ അറുപതാം പിറന്നാൾ ആഘോഷവേളയിൽ നീണ്ടകാല പിണക്കം മറന്ന് ഉണ്ണി മുകുന്ദൻ മേജർ രവിയുടെ അടുത്തെത്തിയത്. ഇപ്പോഴിതാ മേജർ രവിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തതിനെക്കുറിച്ചും തങ്ങളുടെ പിണക്കത്തെക്കുറിച്ചും വിശദീകരണവുമായി ഉണ്ണി മുകുന്ദനെത്തിയിരിക്കുന്നു. ഫേസ്ബുക്കിലാണ് പിണക്കം മറന്നതെങ്ങനെയെന്ന വികാരനിർഭരമായ കുറിപ്പ് നടൻ പങ്കുവെച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം… ജീവിതം നമുക്ക് പലപ്പോഴും സർപ്രൈസുകൾ കാത്തുവെച്ചിട്ടുണ്ടാകും. മേജർ രവിയുടെ 60-ാം പിറന്നാളിന് അദ്ദേഹത്തിനൊപ്പം നിന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വികാരനിർഭരമായ ഒരു നിമിഷമായിരുന്നു. ആ ക്ഷണം എനിക്ക് ഒരിക്കലും […]

ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂൺ 21ലേക്ക് മാറ്റി. വാരപ്പുഴ സ്വദേശി വാസുദേവന്റെ വീടാക്രമിച്ച കേസിൽ ഏപ്രിൽ ആറിനാണു ശ്രീജിത്തിനെ പോലീസ് വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തത്. തുടർന്നു പോലീസ് കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്ത് മരിച്ചത്. സർക്കാർ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കേസിൽ മൂന്ന് ആർ.ടി.എഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ എസ്.ഐ ദീപക്കിനെയും പറവൂർ സി.ഐ ക്രിസ്പിൻ സാമിനെയും അറസ്റ്റു ചെയ്തിരുന്നു. ശ്രീജിത്തിൻറെ കുടുംബത്തിന് സർക്കാർ […]

ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം

സ്വന്തം ലേഖകൻ എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ ഭക്ഷണം നൽകുന്ന ഊട്ടുപുര പദ്ധതിയ്ക്ക് ഒരു കോടി രൂപ നൽകി എം.എ യൂസഫലിയുടെ കാരുണ്യ സ്പർശം. ആറു വർഷം മുമ്പ് പി രാജീവ് പാർലമെന്റ് മെമ്പറായിരിക്കെയാണ് ഊട്ടുപുര പദ്ധതി തുടങ്ങിയത്. ഒരു ദിവസത്തെ ഭക്ഷണത്തിന് 50000 രൂപ ചിലവ് വരുന്നുണ്ട്. ഊട്ടുപുരയ്ക്കുള്ള ധനസമാഹരണാർത്ഥം വർഷാവർഷം ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ (ഐഎംഎ) കൊച്ചി ശാഖ സംഘടിപ്പിച്ചു വരുന്ന ഹരിതം ജീവനം സംഗീത സന്ധ്യയോടനുബന്ധിച്ച് സിപിഐ(എം) ജില്ലാ സെക്രട്ടറി പി രാജീവിന്റെ അഭ്യർഥനയെ മാനിച്ചാണ് […]

എറണാകുളം ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ.

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ചു ജില്ലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നവർ അറസ്റ്റിൽ. രാജസ്ഥാൻ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിൻമാൽ സ്വദേശി തൽസറാം(20) എന്നിവരാണു സെൻട്രൽ പൊലീസിന്റെ പിടിയിലായത്. ബ്രോഡ്വെയിലെ എൻഎസ് ട്രേഡേഴ്‌സിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം പാൻമസാല ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. കടയിലെ ജീവനക്കാരൻ ബബൂട്ടിനെ ചോദ്യം ചെയ്തപ്പോൾ മൊത്തക്കച്ചവടക്കാരനായ തൽസാറാമിനെ കുറിച്ചു വിവരം ലഭിച്ചു. ഇയാളുടെ താമസ സ്ഥലം റെയ്ഡ് നടത്തിയപ്പോൾ ഒരു ലക്ഷം രൂപയുടെ 3000 പായ്ക്കറ്റ് ഹാൻസും മറ്റു പുകയില ഉൽപ്പന്നങ്ങളും […]

എറണാകുളത്ത് നിരോധിത പുകയില വില്‍പ്പന; രണ്ട്‌ പേര്‍ പിടിയില്‍

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു നിരോധിത പുകയില ഉല്‍പ്പന്ന വിതരണം നടത്തിയ ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. രാജസ്ഥാന്‍ ദവാഗുഢ് സ്വദേശികളായ ബബൂട്ട് (18), ബിന്‍മാല്‍ സ്വദേശി തല്‍സറാം(20) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് പിടികൂടിയത്. ബ്രോഡ്‌വെയിലെ എന്‍എസ് ട്രേഡേഴ്‌സില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ പിടികൂടിയിരുന്നു. കടയിലെ ജീവനക്കാരന്‍ ബബൂട്ടിനെ ചോദ്യം ചെയ്തപ്പോള്‍ മൊത്തക്കച്ചവടക്കാരനായ തല്‍സാറാമിനെ കുറിച്ചു വിവരം ലഭിച്ചു. ഇയാളുടെ താമസ സ്ഥലം റെയ്ഡ് നടത്തിയപ്പോള്‍ ഒരു ലക്ഷം രൂപയുടെ 3000 പായ്ക്കറ്റ് ഹാന്‍സും മറ്റു പുകയില ഉല്‍പ്പന്നങ്ങളും കണ്ടെടുക്കുക!യായിരുന്നു. […]

കുമാര സ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി; കര്‍ണാടകയുടെ സാമ്പത്തിക ആരോഗ്യമാണ് പ്രധാനമെന്ന് കുമാരസ്വാമി

ന്യൂഡല്‍ഹി: ബി.ജെ.പിയെ താഴെയിറക്കി മുഖ്യമന്ത്രി കസേരയിലെത്തിയ കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് വെല്ലുവിളിച്ച് മോദി. എന്നാല്‍ തന്റെ ആരോഗ്യത്തേക്കാള്‍ വലുത് കര്‍ണ്ണാകടയുടെ സാമ്പത്തിക ആരോഗ്യമാണെന്നായിരുന്നു കുമാരസ്വാമിയുടെ മറുപടി. അതിനുള്ള സഹായമാണ് മോദിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി തുറന്നടിച്ചു. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി സ്വന്തം വസതിയില്‍ വെച്ച് യോഗയും വ്യായാമവും ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു. ആരോഗ്യം സംരക്ഷിക്കുന്നതിനായി താന്‍ സ്ഥിരമായി ചെയ്യാറുള്ള കാര്യങ്ങളാണ് മോദി വിശദീകരിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡായിരുന്നു ഫിറ്റ്‌നസ് ഫോര്‍ ഇന്ത്യ […]