play-sharp-fill

നാട് പ്രളയത്തിൽ മുങ്ങി: ജനം ദുരിതക്കയത്തിൽ; ‘കോട്ടയത്തെ’ മന്ത്രി വിനോദയാത്രയിൽ

സ്വന്തം ലേഖകൻ കോട്ടയം: കേരളം മുഴുവൻ പ്രളയജലത്തിൽ കൈകാലിട്ടടിക്കുമ്പോൾ കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രി വിനോദ യാത്രയിൽ. സി പി ഐ ക്കാരനായ മന്ത്രി കെ.രാജുവാണ് ജനം മഴക്കെടുതിയിൽ വലയുമ്പോൾ ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ജർമ്മിനിയിൽ സന്ദർശനം നടത്തി ഉല്ലസിക്കുന്നത്. ദുരന്ത സമയത്തെ മന്ത്രിയുടെ സന്ദർശനത്തിൽ സി പി ഐ യിലെയും സി പി എമ്മിലെയും ഒരു വിഭാഗവും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയും എതിർപ്പും പ്രതിഷേധവും അറിയിച്ച് രംഗത്ത് എത്തിയിട്ടുണ്ട്. കാലവർഷത്തിൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതും ഒന്നര ലക്ഷത്തോളം പേരെ ദുരിതാശ്വാസ […]

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. മുൻ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുത്തതിന് ശേഷമായിരിക്കും മോദി കേരളത്തിലേക്ക് എത്തുക. രാത്രിയോടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ രാവിലെയോടെ ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. അതേസമയം, ഇതേ കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ […]

രക്ഷാപ്രവർത്തനം തുടങ്ങാൻ വൈകി; റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തിൽ അകപ്പെട്ടവർക്ക് ദുരിതാശ്വാസമെത്തിക്കാൻ വൈകിയതിന് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന് മുഖ്യമന്ത്രിയുടെ ശാസന. സംസ്ഥാനത്തെ സ്ഥിതി ഗതികൾ വിലയിരുത്താൻ ചേർന്ന അടിയന്തര യോഗത്തിലാണ് മുഖ്യമന്ത്രി അതൃപ്തി അറിയിച്ചത്. പത്തനംതിട്ടയിലും കുട്ടനാട്ടിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ ഇന്ന് പുലർച്ചെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വൈകിയാണ് ഇന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചത്.

വെള്ളം കൂടി വരുന്നത് കണ്ട് ഗർഭിണി ബോധം കെട്ട് വീണു; ദുരന്ത രക്ഷാ സേന ഹെലികോപ്ടറിലെത്തി രക്ഷിച്ചു

സ്വന്തം ലേഖകൻ കോട്ടയം: വെള്ളം കൂടി വരുന്നതു കണ്ട് ബോധംകെട്ട ഗർഭിണിയെ ദുരന്തമുഖത്തു നിന്നും ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തി. പൂർണ ഗർഭിണിയായ യുവതി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. ഏയ്ഞ്ചൽവാലി ആറാട്ടുകളം മുട്ടുമണ്ണിൽ വീട്ടിൽ അനീഷിന്റെ ഭാര്യ രജനി (24)യെയാണ് ഹെലികോപ്റ്ററിലെത്തിയ സംഘം രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നു ദിവസമായി കനത്ത മഴ പെയ്യുന്ന ഏയ്ഞ്ചൽ വാലിയിൽ റോഡുകൾ മിക്കതും മണ്ണിടിഞ്ഞ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലാണ്. മിക്ക വീടുകളും ഒറ്റപ്പെട്ടു കിടക്കുന്നു. ഇന്നലെ രാവിലെ വേദന അനുഭവപ്പെട്ട രജനിയെ മുൻ വാർഡംഗം സിബിയുടെ നേതൃത്വത്തിൽ ഏയ്ഞ്ചൽവാലി ഇംഗ്ലീഷ് മീഡിയം […]

രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കും: വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കും; കളക്ടർ

സ്വന്തം ലേഖകൻ ആലപ്പുഴ: പ്രളയ ബാധിത പ്രദേശത്തെ രക്ഷാപ്രവർത്തനത്തിന് ഹൗസ് ബോട്ടുകളും മോട്ടോർ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് ആലപ്പുഴ ജില്ലാ കളക്ടർ. ബോട്ടുകൾ വിട്ടുതന്നില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ചെങ്ങന്നൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്താൻ കൊല്ലത്തു നിന്ന് 80 ബോട്ടുകൾ എത്തിയെന്നും കലക്ടർ വ്യക്തമാക്കി. വെള്ളം കയറിയ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് എത്രയും വേഗം ജനങ്ങളെ മറ്റു സുരക്ഷിത താവളങ്ങളിലേക്ക് മാറ്റുമെന്നും കളക്ടർ വ്യക്തമാക്കി.

വ്യാജ സന്ദേശങ്ങളയക്കുന്നവർക്കെതിരെ കർശന നടപടി; ഡി.ജി.പി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ദുരന്തങ്ങൾക്കിടയിലും വ്യാജപ്രചരണങ്ങൾക്ക് കുറവില്ല. അത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി.ജി.പി. മുല്ലപ്പെരിയാർ ഡാം ഏതുസമയത്തും പൊട്ടുമെന്നുമുള്ള വ്യാജസന്ദേശങ്ങൾ, ശബ്ദസന്ദേശങ്ങളടക്കം നേരത്തേ പ്രചരിച്ചിരുന്നു. ശബ്ദ സന്ദേശം തേർഡ് ഐ ന്യൂസിന് ലഭിച്ചതിനെ തുടർന്ന് ഉടൻതന്നെ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബഹ്റയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിൽ പ്രചരിക്കുന്ന ഓഡിയോ റെക്കോർഡിനെപ്പറ്റി വിവരം കൈമാറി. തുടർന്നു ഈ ഓഡിയോ റെക്കോർഡ് അദ്ദേഹത്തിനു വാട്സ്അപ്പ് വഴി കൈമാറുകയും ചെയ്തു. തുടർന്നു കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും […]

രക്ഷാപ്രവർത്തനങ്ങൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ചെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേന്ദ്രവും സംസ്ഥാനവും ചേർന്ന് ഒറ്റക്കെട്ടായാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റപ്പെട്ട് കഴിയുന്നവരെ വേഗത്തിൽ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എൻഡിആർഎഫിന്റെ 40 യൂണിറ്റുകൾ, 200 ലൈഫ് ബോയികൾ എന്നിവ അടിയന്തരമായി എത്തിക്കും. 250 ലൈഫ് ജാക്കറ്റുകൾ, ആർമി സ്പെഷ്യൽ ഫോഴ്സ്, എയർഫോഴ്സ് പത്തെണ്ണം കൂടി നാളെ എത്തും. നേവിയുടെ നാല് ഹെലികോപ്റ്റേഴ്സ്, മൈറൻ കമന്റോസിന്റെ സംഘം, കോസ്റ്റ് ഗാർഡിന്റെ രണ്ട് ബോട്ട് കൊച്ചിയിലേക്ക് നേരത്തേ തന്നെ തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി […]

ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചി കാലടിയിൽ കനത്ത മഴയെ തുടർന്ന് ജുമാ മസ്ജിദിൽ അകപ്പെട്ട ഗർഭിണിയെ ഹെലികോപ്റ്ററിലെത്തി രക്ഷപ്പെടുത്തി. ഇനിയും 500ഓളം പേർ ഈ പള്ളിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെയും രക്ഷപ്പെടുത്താനുളള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ കനത്ത മഴയുടെ ശക്തി കുറഞ്ഞേക്കുമെന്ന് സൂചന. ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാളിന്റെ തീരപ്രദേശങ്ങളുടെയും ഒഡീഷയുടെയും മുകളിൽ രൂപം കൊണ്ട ന്യൂനമർദം കിഴക്കൻ വിദർഭയിലേക്കും പരിസരപ്രദേശങ്ങളിലേക്കും ലക്ഷ്യമാക്കി നീങ്ങുന്നതായാണ് സൂചന. ഇതോടെ കേരളത്തിൽ മഴയുടെ ശക്തി കുറഞ്ഞേക്കും. ആലുവ, പത്തനംതിട്ട ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ അതിസാഹസികമായാണ് രക്ഷപ്പെടുത്തുന്നത്.വെള്ളം കയറിയ പലയിടത്തെയും ജലനിരപ്പ് […]

ദുരിതപ്പെരുമഴയിൽ കോട്ടയം മുങ്ങി; എം.സി റോഡ് വെള്ളത്തിലായി: പെരുമഴപ്പെയ്ത്തിൽ വിറങ്ങലിച്ച് നാട്

സ്വന്തം ലേഖകൻ കോട്ടയം: ദുരിതപ്പെരുമഴയിൽ മുങ്ങിത്താഴ്ന്ന് കോട്ടയത്തെ നാടും നഗരവും. നാഗമ്പടത്ത് എം.സി റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിലും, താഴത്തങ്ങാടിയിലും അടക്കം അഞ്ചിടത്താണ് ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരിക്കുന്നത്. ഇതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ 90 ശതമാനവും വെള്ളത്തിനിടിയിലായി. കഴിഞ്ഞ അഞ്ചു ദിവസമായി തുടർച്ചയായി പെയ്യുന്ന മഴയാണ് ജില്ലയെ പൂർണമായും മുക്കിയത്. പ്രധാന നദികളായ മീനച്ചിലാറും, കൊടൂരാറും, മണിമലയാറും മൂന്നു കിലോമീറ്ററെങ്കിലും പല സ്ഥലത്തം കരകവിഞ്ഞൊഴുകുകയാണ്. കൃഷിയ്ക്കായി തയ്യാറാക്കിയിരുന്ന പാടശേഖരങ്ങളിൽ ഏതാണ്ട് എല്ലായിടത്തും വെള്ളം […]

മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്ന് വ്യാജ പ്രചാരണം: സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി; വാട്‌സ്അപ്പിലെ ഓഡിയോ ക്ലിപ്പ് പ്രചരിപ്പിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു

ശ്രീകുമാർ കോട്ടയം: കേരളം നേരിടുന്ന അതിഭീകരമായ പ്രളയ ദുരന്തത്തെ കുട്ടിക്കളിയാക്കി സോഷ്യൽ മീഡിയയിലെ ഒരു പറ്റം മാനസിക രോഗികൾ. മലയാളികൾ ഒറ്റക്കെട്ടായി നിന്ന് ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുമ്പോഴാണ് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണവുമായി ഒറു സംഘം നിറഞ്ഞാടുന്നത്. മുല്ലപ്പെരിയാർ ഡാം പൊട്ടിയെന്നും, മൂന്നു മണിക്കൂറിനുള്ളിൽ എറണാകുളം ജില്ല ഇല്ലാതാകുമെന്നുമുള്ള വ്യാജ പ്രചാരണവുമായാണ് യുവാവിന്റെ സോഷ്യൽ മീഡിയയിലെ ഓഡിയോ ക്ലിപ്പിംഗ് പ്രചരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയോടെ എറണാകുളത്തു നിന്നു റെക്കോർഡ് ചെയ്തതെന്ന പേരിലാണ് ഓഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഇത്തരത്തിൽ ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് തേർഡ് […]