അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുമ്പോഴാണ് ഇന്ത്യയെ കണ്ടെത്തുന്നത് ; ഈ തവണ പദ്മശ്രീ പുരസ്‌കാരമെത്തിയത് അനാഥ മൃതദേഹം സംസ്‌കരിച്ച മുഹമ്മദ് മുതൽ ഓറഞ്ച് വിൽപ്പനയിൽ തുടങ്ങി സ്‌കൂൾ ആരംഭിച്ച സാധാരണക്കാരന്റെ കൈകളിൽ വരെ

അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുമ്പോഴാണ് ഇന്ത്യയെ കണ്ടെത്തുന്നത് ; ഈ തവണ പദ്മശ്രീ പുരസ്‌കാരമെത്തിയത് അനാഥ മൃതദേഹം സംസ്‌കരിച്ച മുഹമ്മദ് മുതൽ ഓറഞ്ച് വിൽപ്പനയിൽ തുടങ്ങി സ്‌കൂൾ ആരംഭിച്ച സാധാരണക്കാരന്റെ കൈകളിൽ വരെ

സ്വന്തം ലേഖകൻ

കോട്ടയം : അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുമ്പോഴാണ് ഇന്ത്യയെ കണ്ടെത്തുന്നത്. ഇത്തവണത്തെ പദ്മശ്രീ പുരസ്‌കാരമെത്തിയത് അനാഥ മൃതദേഹം സംസ്‌കരിച്ച മുഹമ്മദ് മുതൽ ഓറഞ്ച് വിൽപ്പനയിൽ തുടങ്ങി സ്‌കൂൾ ആരംഭിച്ച സാധാരണക്കാരന്റെ കൈകളിൽ വരെ.118 പേരിൽ ഹരകേള ഹജബ്ബയുടെയും, മുഹമ്മദ് ഷരീഫിന്റെ ജീവിതവും ഇവരിൽ എടുത്ത് പറയേണ്ടതാണ്. ജഗദീഷ് ലാൽ അഹൂജ, ജാവേദ് അഹമ്മദ് ടക്, തുളസി ഗൗഡ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കൊക്കെ പറയാനുള്ളത് വ്യത്യസ്ത കഥകളാണ്.

തിരിച്ചറിയപ്പെടാത്ത 25000 മൃതദേഹങ്ങൾ സംസ്‌കരിച്ച ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷരീഫാണ് ഇവരിലൊരാൾ. യു.പിയിലെ ഫൈസാബാദ് സ്വദേശിയാണ് ഇയാൾ. ഷരീഫിന്റെ മകൻ 27 വർഷം മുൻപ് മരിച്ചിരുന്നു. എന്നാൽ, ഒരു മാസം കഴിഞ്ഞാണ് ഷരീഫ് വിവരമറിഞ്ഞത്. ഇതിന് ശേഷമാണ് തിരിച്ചറിയപ്പെടാത്ത മൃതശരീരങ്ങൾ സംസ്‌കരിക്കാൻ തുടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മ പുരസ്‌കാരം നേടിയ സാധാരണക്കാരിൽ സാധാരണക്കാരനായ മറ്റൊരാളാണ് ഹരകേള ഹജബ്ബ. ഓറഞ്ച് വിൽപനയിലൂടെ ലഭിക്കുന്ന പണം കൊണ്ട് പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് പഠിക്കാൻ സ്‌കൂൾ സ്ഥാപിച്ച വലിയ മനസിന് ഉടമഹരകേള ഹജബ്ബ. വിദ്യാഭ്യാസമില്ലാത്തതിന്റെ ബുദ്ധിമുട്ട് ആവോളം അനുഭവിച്ചയാളാണ്. അതുകൊണ്ടു തന്നെ ഇനിയാർക്കും അങ്ങനൊരു ഗതികേട് ഉണ്ടാവരുതെന്ന് ഹജബ്ബ തീരുമാനിക്കുകയായിരുന്നു.

തന്റെ നാട്ടിൽ അക്ഷരാഭ്യാസമില്ലാത്ത കുഞ്ഞുങ്ങൾക്ക് തന്റെ ഗതി വരരുതെന്ന തീരുമാനത്തിൽ 1999ൽ അദ്ദേഹം സ്‌കൂൾ ആരംഭിച്ചു. ഓറഞ്ച് വിൽപനയിൽ നിന്നുള്ള വരുമാനം കൊണ്ടായിരുന്നു സ്‌കൂൾ തുടങ്ങിയത്. സർക്കാർ സഹായങ്ങൾ ചെയ്തു. ഭൂമി നൽകി. അങ്ങനെ ഹജബ്ബയുടെ സ്വപ്നം രാജ്യത്തിന്റെ ശ്രദ്ധ നേടി. സ്‌കൂളും വിദ്യാർത്ഥികളുടെ സംഖ്യയും വലുതായി. സ്‌കൂൾ പ്രീ യൂണിവേഴ്‌സിറ്റി സ്‌കൂളായി ഉയർത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഹജബ്ബ.

141 പദ്മ പുരസ്‌കാരങ്ങൾ ശനിയാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രഖ്യാപിച്ചത്. വിവിധ മേഖലകളിലെ 118 പേർക്കാണ് ഇത്തവണ പത്മശ്രീ പുരസ്‌കാരം. പദ്മ വിഭൂഷൺ ഏഴ് പേർക്കും പദ്മഭൂഷൺ 16 പേർക്കുമാണ് ഇത്തവണ ലഭിച്ചത്. അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുന്നത് ഒരു തരത്തിൽ ഇന്ത്യയെ കണ്ടെത്തലാണ് എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. ഛണ്ഡിഗഡിലെ പി.ജി.ഐ ഹോസ്പിറ്റലിന് പുറത്ത് രോഗികൾക്കും കൂടെയുള്ളവർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന ജഗദീഷ് ലാൽ അഹൂജ, ജമ്മു കാശ്മീരിലെ ഭിന്നശേഷിയുള്ള സാമൂഹ്യപ്രവർത്തകൻ ജാവേദ് അഹമ്മദ് താക്ക് എന്നിവരും ഇത്തവണ പത്മശ്രീ നേടിയവരുടെ കൂട്ടത്തിലുണ്ട്.

Tags :