അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുമ്പോഴാണ് ഇന്ത്യയെ കണ്ടെത്തുന്നത് ; ഈ തവണ പദ്മശ്രീ പുരസ്‌കാരമെത്തിയത് അനാഥ മൃതദേഹം സംസ്‌കരിച്ച മുഹമ്മദ് മുതൽ ഓറഞ്ച് വിൽപ്പനയിൽ തുടങ്ങി സ്‌കൂൾ ആരംഭിച്ച സാധാരണക്കാരന്റെ കൈകളിൽ വരെ

സ്വന്തം ലേഖകൻ കോട്ടയം : അറിയപ്പെടാത്ത ഹീറോകളെ ആദരിക്കുമ്പോഴാണ് ഇന്ത്യയെ കണ്ടെത്തുന്നത്. ഇത്തവണത്തെ പദ്മശ്രീ പുരസ്‌കാരമെത്തിയത് അനാഥ മൃതദേഹം സംസ്‌കരിച്ച മുഹമ്മദ് മുതൽ ഓറഞ്ച് വിൽപ്പനയിൽ തുടങ്ങി സ്‌കൂൾ ആരംഭിച്ച സാധാരണക്കാരന്റെ കൈകളിൽ വരെ.118 പേരിൽ ഹരകേള ഹജബ്ബയുടെയും, മുഹമ്മദ് ഷരീഫിന്റെ ജീവിതവും ഇവരിൽ എടുത്ത് പറയേണ്ടതാണ്. ജഗദീഷ് ലാൽ അഹൂജ, ജാവേദ് അഹമ്മദ് ടക്, തുളസി ഗൗഡ എന്നിവരും ഇക്കൂട്ടത്തിലുണ്ട്. ഇവർക്കൊക്കെ പറയാനുള്ളത് വ്യത്യസ്ത കഥകളാണ്. തിരിച്ചറിയപ്പെടാത്ത 25000 മൃതദേഹങ്ങൾ സംസ്‌കരിച്ച ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഷരീഫാണ് ഇവരിലൊരാൾ. യു.പിയിലെ ഫൈസാബാദ് സ്വദേശിയാണ് […]