ആരും ഓട് പൊളിച്ച് വന്നവരല്ല,ഗവർണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസിൽ ഞാൻ ഉറച്ച് നിൽക്കുന്നു ; സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

ആരും ഓട് പൊളിച്ച് വന്നവരല്ല,ഗവർണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസിൽ ഞാൻ ഉറച്ച് നിൽക്കുന്നു ; സർക്കാരിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഗവർണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസിൽ ഉറച്ചുനിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സർക്കാർ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവർണർക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സഭയുടെ അന്തസിനെയും അഭിമാനത്തെയും ഗവർണർ ചോദ്യം ചെയ്യുന്നു. ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഇക്കാര്യത്തിൽ മുഖ്യമന്ത്രി പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷ നേതാവെന്ന നിലയിൽ താൻ രംഗത്തെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഭാ ചട്ടങ്ങൾക്ക് അനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതിനെ തള്ളി പരസ്യ പ്രസ്താവന നടത്തുന്ന ഗവർണറുടെ നടപടി അംഗീകരിക്കാനെ കഴിയില്ല. അത് മനസിലാക്കാൻ ഇടത് മുന്നണി തയ്യാറാകണം. സഭ എല്ലാവരുടേതുമാണ്. സഭാംഗങ്ങൾ ആരും ഓട് പൊളിച്ച് വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയെന്ന നിലയിൽ ജനവികാരമാണ് സഭ ഒറ്റക്കെട്ടായി പ്രകടിപ്പിച്ചത്. അതിനെ സഭയുടെ ഭാഗമായ ഗവർണർ തള്ളിപ്പറയുന്നത് ഔചിത്യക്കുറവും സഭയോടുള്ള അവഹേളനവുമാണ്. സഭയെ മാത്രമല്ല, ജനങ്ങളെ ഒന്നാകെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അവഹേളിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.