ഇളവനാക്കേരി വടക്ക് പാടശേഖരം ഒരുക്കൽ നടപടികൾ ആരംഭിച്ചു; തയ്യാറെടുപ്പുകളുമായി മീനച്ചിലാർ – മീനന്തറയാർ – പുനസംയോജന പദ്ധതി

ഇളവനാക്കേരി വടക്ക് പാടശേഖരം ഒരുക്കൽ നടപടികൾ ആരംഭിച്ചു; തയ്യാറെടുപ്പുകളുമായി മീനച്ചിലാർ – മീനന്തറയാർ – പുനസംയോജന പദ്ധതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം നഗര സഭയിലെ 26 ആം വാർഡിലെ ഇളവനാക്കേരി വടക്ക് പാടശേഖരം കൃഷി ചെയ്യുന്നതിന് പാടം ഒരുക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

പാടശേഖരം ഇരുപത് വർഷമായി കൃഷി ചെയ്യാതെ 21 ഏക്കർ പാടശേഖരം തരിശായി കിടന്നതിനെ തുടർന്നാണ് നവീകരിച്ചത്. പ്രസിഡന്റ് സനൽ കളപ്പുരയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മീനച്ചിലാർ – മീനന്തറയാർ പുന. സംയോജന പദ്ധതി കോ-ഓർഡിനേറ്ററുമായ അഡ്വ. കെ. അനിൽകുമാർ ഉൽഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.പി.എം ഏരിയ കമ്മിറ്റിയംഗം സ. സത്യനേശൻ, പാടശേഖരം കമ്മിറ്റിയുടെ സെക്രട്ടറി ബൈജു കുന്നുംപുറം, പാടശേഖരം കമ്മിറ്റി അംഗങ്ങൾ ആയ പ്രകാശ് മങ്ങാട്ട്, സാബു ദേവസ്യ, കാരാപ്പുഴ ബാങ്ക് പ്രസിഡന്റ് മുരളീധരൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ രാജൻ. വി.എബ്രഹാം, സുരേഷ് ജേക്കബ് എന്നിവർ സംസാരിച്ചു.

തിരുവാതുക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ജി.രഞ്ജിത് സ്വാഗതവും, ലോക്കൽ കമ്മിറ്റി അംഗം അഭിലാഷ്.ആർ. തുമ്പയിൽ നന്ദിയും രേഖപ്പെടുത്തി.