വിട, പി കെ സി മറഞ്ഞു; നഷ്ടമായത് കോട്ടയത്തിന്റെ രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞ് നിന്ന സഹൃദയനായ കമ്മ്യൂണിസ്റ്റിനെ..!

സ്വന്തം ലേഖകൻ കോട്ടയം: പികെസി എന്ന മൂന്നക്ഷരത്തില്‍ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക, നിയമ ലോകത്തില്‍ നിറഞ്ഞു നിന്ന പി കെ ചിത്രഭാനു ഓര്‍മ്മയായി. ഇൻഡ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയും ജില്ലാ എക്സിക്യൂട്ടിവ് അംഗവും കോട്ടയത്തെ മുതിർന്ന അഭിഭാഷകനും ആയിരുന്ന പി കെ ചിത്രഭാനുവിന് ഇന്നലെ കോട്ടയത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക ലോകം വിടചൊല്ലി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്ന അദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്തരിച്ചത്. ഇന്നലെ രാവിലെ 8 മണിയോടെ കോട്ടയം അണ്ണാന്‍കുന്നിലെ വസതിയിലെത്തിച്ച മൃതദേഹം […]

അഡ്വ. പി.കെ ചിത്രഭാനു ഓർമയായി; നഷ്ടമായത് സഹൃദയനായ കമ്മ്യൂണിസ്റ്റിനെ !

സ്വന്തം ലേഖകൻ കോട്ടയം: പി.കെ ചിത്രഭാനു ഓർമ്മ ആകുമ്പോൾ തികഞ്ഞ ഒരു കമ്മ്യുണിസ്റ്റിനെയും പ്രഗത്ഭനായ ആഭിഭാഷകനെയും സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ നറഞ്ഞു നിന്ന വ്യക്തിത്വത്തെയാണ് കോട്ടയത്തിന് നഷ്ടമാകുന്നത്. വൈയ്ക്കം മറവൻതുരത്ത് പാലാക്കടവിൽ യഥാസ്ഥിതിക കുടുബത്തിൽ ജനിച്ച ചിത്ര ഭാനു വിദ്യാഭ്യാസ കാലഘട്ടം മുതൽ കമ്മ്യുണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി തലയോലപ്പറമ്പ് വി.എച്ച്.എസ്സ് സ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസ പൂർത്തീകരിച്ചതിന് ശേഷം എറന്നാകുളം സെന്റ് ആൽബർട്ട് കോളജിലെ സ്റ്റററുടൻസ് ഓർഗനൈസേഷൻ സ്ഥാപക പ്രസിഡണ്ട് ആയി പൊതുപ്രവർത്തനം ആരംഭിച്ചു.ഉടുപ്പി ലോ കോളജിൽ നിന്നും നിയമ ബിരുദം പൂർത്തിയാക്കിയ ചിത്രഭാനു […]