കോട്ടയത്തും ഇടുക്കിയിലും സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം മുറുകുന്നു : ചങ്ങനാശേരി സീറ്റ് ഉറപ്പിക്കാൻ കെ.സി ജോസഫും മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനും ജോസഫിന് മുന്നിൽ കീഴടങ്ങി ; തർക്കമുണ്ടാക്കി സീറ്റുകൾ നേടിയെടുത്ത ശേഷം സ്ഥാനാർത്ഥികൾക്കായി പരക്കം പാഞ്ഞ് പി.ജെ ജോസഫ്

കോട്ടയത്തും ഇടുക്കിയിലും സീറ്റ് വിഭജനത്തെച്ചൊല്ലി തർക്കം മുറുകുന്നു : ചങ്ങനാശേരി സീറ്റ് ഉറപ്പിക്കാൻ കെ.സി ജോസഫും മൂവാറ്റുപുഴയിൽ ജോസഫ് വാഴയ്ക്കനും ജോസഫിന് മുന്നിൽ കീഴടങ്ങി ; തർക്കമുണ്ടാക്കി സീറ്റുകൾ നേടിയെടുത്ത ശേഷം സ്ഥാനാർത്ഥികൾക്കായി പരക്കം പാഞ്ഞ് പി.ജെ ജോസഫ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മധ്യകേരളത്തിലാകട്ടെ സീറ്റ് വിഭജനത്തെച്ചൊല്ലിയുള്ള തർക്കവും മുറുകുകയാണ്. കോൺഗ്രസിന്റെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ സീറ്റ് വിഭജനത്തെച്ചൊല്ലിയാണ് തർക്കം പുരോഗമിക്കുന്നത്.

കോട്ടയത്തെയും ഇടുക്കിയിലെയും കോൺഗ്രസിന്റെ ഉറച്ച സീറ്റുകൾ പോലും പിജെ ജോസഫ് വിഭാഗത്തിന് അടിയറവച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്. കോട്ടയം ജില്ലയിൽ ജില്ലാ പഞ്ചായത്തിലടക്കം അനർഹമായ പരിഗണനയാണ് ജോസഫ് വിഭാഗത്തിന് കോൺഗ്രസിന്റെ നേതാക്കൾ നൽകിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോയ തെരഞ്ഞെടുപ്പിൽ വെറും രണ്ടു സീറ്റു മാത്രം നൽകിയിരുന്ന ജോസഫിന് ഒൻപതു സീറ്റുകളാണ് ഇത്തവണ നൽകിയിരിക്കുന്നത്. ജില്ലാപഞ്ചായത്തിന് പുറമെ പല പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഇതേ അനുപാതത്തിൽ തന്നെ പ്രാതിനിധ്യം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

കോട്ടയത്തിന് സമാനമായ സ്ഥിതി തന്നെയാണ് സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഇടുക്കിയിലും.ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ ഇരു കേരളാ കോൺഗ്രസും ഒരുമിച്ച് മത്സരിച്ച സീറ്റുകൾ എല്ലാം ജോസഫിന് വിട്ടു നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റുകളും കിട്ടണമെന്നാണ് ജോസഫ് വിഭാഗം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

എന്നാൽ കോണഗ്രസ് ആവട്ടെ കഴിഞ്ഞ തവണ മത്സരിച്ച് വിജയിച്ച സീറ്റുകൾ മാത്രം നൽകാമെന്ന നിലപാടാണ് എടുത്തിരിക്കുന്നത്. ഇടുക്കിയിൽ തൊടുപുഴ നഗരസഭയുടെയും ബ്ലോക്ക് പഞ്ചായത്തുകളുടെ കാര്യത്തിനാണ് തീരുമാനമാകാതെ തുടരുന്നത്. കൂടുതൽ സീറ്റുകൾ വേണമെന്ന് നിലപാടിലുറച്ച് തന്നെയാണ് പി ജെ ജോസഫ്.

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ജോസഫുമായി ചർച്ച നടത്തിയ നേതാക്കൾക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. തങ്ങളുടെ നിയമസഭാ സീറ്റുകൾ സുരക്ഷിതമാക്കാൻ ജോസഫിന് മുന്നിൽ നേതാക്കൾ സീറ്റുകൾ അടിയറ വയ്ക്കുന്നുവെന്നാണ് പരാതി.

കോൺഗ്രസിനെ പ്രതനിധീകരിച്ച് കെസി ജോസഫ്, ജോസഫ് വാഴയ്ക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരാണ് പിജെ ജോസഫുമായി ചർച്ചയ്ക്ക് പോകുന്നത്. എന്നാൽ ജോസഫ് ആവട്ടെ ഇവർ പറയുന്ന കാര്യങ്ങൾ കേൾക്കാൻ പോലും ജോസഫ് തയ്യാറാകുന്നില്ല, ഒപ്പം പലപ്പോഴും ചർച്ച ബഹിഷ്‌കരിക്കുമെന്ന ഭീഷണിയും ജോസഫിനുണ്ട്.

ഇരിക്കൂർ വിട്ട് ഇക്കുറി ചങ്ങനാശേരിയിൽ മത്സരിക്കാനൊരുങ്ങുന്ന കെസി ജോസഫിന് അവിടെ ജോസഫിന്റെ പിന്തുണ അനിവാര്യമാണ്. മൂവാറ്റുപുഴയിൽ ഒരിക്കൽ കൂടി മത്സരിക്കാനൊരുങ്ങുന്ന ജോസഫ് വാഴയ്ക്കന് പിജെ ജോസഫിനെ പിണക്കുക വയ്യ.

അതേസമയം പി.ജെ ജോസഫ് ആവട്ടെ പല സീറ്റുകളും തർക്കമുണ്ടാക്കി നേടിയെടുത്ത ശേഷം സ്ഥാനാർത്ഥികൾക്കായി ഓടി നടക്കുകയാണ്.

Tags :