മകന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയണ്ട; പാര്‍വതിയെ മതം മാറ്റിയതിനു പിന്നില്‍ ജഗതി; വിമശനങ്ങള്‍ക്ക് മറുപടിയുമായി പി സി ജോര്‍ജ്

മകന്റെ വിവാഹത്തെ ലൗ ജിഹാദ് എന്ന് പറയണ്ട; പാര്‍വതിയെ മതം മാറ്റിയതിനു പിന്നില്‍ ജഗതി; വിമശനങ്ങള്‍ക്ക് മറുപടിയുമായി പി സി ജോര്‍ജ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മകന്‍ ഷോണിന്റെ വിവാഹവും മരുമകള്‍ പാര്‍വതിയുടെ മാമോദിസയുമായി ബന്ധപ്പെടുത്തി ലവ് ജിഹാദിനെ എതിര്‍ത്ത് സംസാരിച്ചിരുന്ന പി.സി ജോര്‍ജിനെതിരെ ഉയർന്ന വിമശനങ്ങള്‍ക്ക് മറുപടിയുമായി പിസി ജോര്‍ജ്.

മകന്റെ വിവാഹം ലൗ ജിഹാദുമായി ചേര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പാര്‍വതിയെ മതം മാറ്റിയതിനു പിന്നില്‍ ജഗതിയാണെന്നു പി സി പറഞ്ഞത്. ബിഹൈന്റ് ദി വുഡ്സില്‍ സംവിധായകന്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ലൗ ജിഹാദിന് എതിരെ ഇത്രയും സംസാരിക്കുന്ന പി.സി ജോര്‍ജിന്റെ വീട്ടിലും ഒരു ലൗ ജിഹാദ് ഇല്ലേ’ എന്ന മേജര്‍ രവിയുടെ ചോദ്യത്തിന് തന്റെ മകന്റെയും ജഗതിയുടെ മകളുടെയും വിവാഹം ഒരിക്കലും ഒരു ലൗ ജിഹാദ് അല്ലെന്ന് പി.സി പറയുന്നു.

‘അതിനെ ലൗ ജിഹാദ് എന്ന് പറയണ്ട. ഞാന്‍ ആരോടും ചോദിച്ചില്ല. ഞാന്‍ എം.എല്‍.എ ആയിരുന്ന സമയത്ത് ഒരു ദിവസം ജഗതി എന്നെ വിളിച്ച്‌ കാണണമെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം എന്റെ വീട്ടില്‍ വന്നു. എന്റെ മകന്‍ ഷോണ്‍ വീട്ടിലുണ്ട്. ഷോണും ജഗതിയുടെ മകള്‍ പാര്‍വതിയും തമ്മില്‍ പ്രണയത്തിലാണ്. മുന്നോട്ട് പോകാനാണെങ്കില്‍ ഒക്കെ, അതല്ലെങ്കില്‍ ഇവിടെ വെച്ച്‌ നിര്‍ത്താന്‍ മകനെ ഒന്ന് ഉപദേശിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

മകനോട് ചോദിച്ചപ്പോള്‍ കല്യാണം കഴിക്കാനാണെന്ന് പറഞ്ഞു. അങ്ങനെ ഞാനും ജഗതിയും കല്യാണത്തിന് സമ്മതം മൂളി. കുട്ടി ഹിന്ദു ആണല്ലോ. അങ്ങനെ പാലായില്‍ പിതാവിനെ വന്ന് കണ്ടു, സംസാരിച്ചു. ഹിന്ദു ആയിട്ട് ഇരുന്നോളൂ, ഒരു കുഴപ്പവുമില്ല. കെട്ടിക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനിയായിട്ട് വളര്‍ത്തിക്കോളാമെന്ന് ഷോണ്‍ വാക്ക് നല്‍കണം എന്ന് പിതാവ് പറഞ്ഞു. അങ്ങനെ വാക്ക് നല്‍കി.

പിന്നീട് ഒരു ദിവസം ജഗതി വീണ്ടും എന്നെ കാണാന്‍ വന്നു. മകളെ മാമോദീസ മുക്കണം എന്നായിരുന്നു അദ്ദേഹം അന്ന് ആവശ്യപ്പെട്ടത്. കല്യാണം കഴിഞ്ഞ് ഇരുവരും താമസിക്കുന്നത് ഈരാറ്റുപേട്ടയില്‍ ആണെങ്കില്‍ അവളെ മതം മാറ്റിക്കണം. തിരുവനന്തപുരത്തായിരുന്നുവെങ്കില്‍ മാറേണ്ട ആവശ്യം ഇല്ല.

നിങ്ങളെ മകനെയും അവരുടെ മക്കളെയും നിങ്ങള്‍ പള്ളിസ്ഥലത്ത് അടക്കും, എന്റെ മകള്‍ ഹിന്ദു ആയതുകൊണ്ട് നിങ്ങള്‍ തെമ്മാടിക്കുഴിയിലെ അടക്കുകയുള്ളു. അത് വേണ്ട എന്നായിരുന്നു അന്ന് ജഗതി പറഞ്ഞത്. ആരെയും അറിയിക്കാതെ ജഗതി തന്നെയാണ് മകളെ മാമോദീസ മുക്കിയത്’, പി സി ജോര്‍ജ് പറഞ്ഞു.