play-sharp-fill
ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനുള്ള ഡയറക്ട് കറന്റ് കാര്‍ഡിയോവേര്‍ഷന്‍ ഷോക് ട്രീറ്റിമെന്റ് നല്‍കുന്നതിനിടയിൽ ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ചു: ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 23കാരന് ദാരൂണാന്ത്യം

ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനുള്ള ഡയറക്ട് കറന്റ് കാര്‍ഡിയോവേര്‍ഷന്‍ ഷോക് ട്രീറ്റിമെന്റ് നല്‍കുന്നതിനിടയിൽ ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ചു: ഐസിയുവില്‍ ചികിത്സയിൽ കഴിഞ്ഞ 23കാരന് ദാരൂണാന്ത്യം

സ്വന്തം ലേഖകൻ

ജയ്പൂര്‍: ഓക്‌സിജന്‍ മാസ്‌കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന 23കാരന് ദാരൂണാന്ത്യം. രാജസ്ഥാനിലെ കോട്ട ഗവണ്‍മെന്റ് ആശുപത്രിയിലാണ് സംഭവം.

അനന്ദ്പുര തലാബ് സ്വദേശിയായ വൈഭവ് ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാര്‍ക്കെതിരെ കുടുംബം രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐസിയുവില്‍ കഴിയുന്ന വൈഭവിന് ഹൃദയമിടിപ്പ് സാധാരണഗതിയിലാക്കാനുള്ള ഡയറക്ട് കറന്റ് കാര്‍ഡിയോവേര്‍ഷന്‍ ഷോക് ട്രീറ്റിമെന്റ് നല്‍കുകയായിരുന്നു.

അതിനിടെയാണ് മാസ്‌കിന് തീപിടിച്ചത്. മാസ്‌ക് കഴുത്തില്‍ കുടുങ്ങിയതോടെ യുവാവിന്റെ മുഖത്തും നെഞ്ചിനും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

ആശുപത്രി അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും ധര്‍ണ നടത്തി. വൈഭവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കുടുംബം പറയുന്നത്.

എന്നാല്‍, യുവാവിന് ടിബിയായിരുന്നു എന്നും ഗുരുതരാവസ്ഥയിലായിരുന്നവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും ആശുപത്രി പറഞ്ഞു.