86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം കുണ്ടറയിൽ 86 ഗ്രാം എംഡിഎംഎയുമായി അഞ്ച് യുവാക്കൾ പിടിയിൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ, ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുണ്ടറ ആശുപത്രി മുക്ക് കനാൽ ജംഗഷനിൽ നിന്നാണ് പ്രതികളായ പ്രഗിൽ, വിഷ്ണു വിജയൻ, ഷംനാദ്, ഉമർ ഫറൂഖ്, മുഹമ്മദ് സലാഷ് എന്നിവരെ പിടികൂടിയത്.
86 ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും കണ്ടെടുത്തു. ലഹരി മരുന്ന് വാങ്ങാൻ എത്തുന്നവരെ കാത്ത് നില്കുന്നതിനിടയിൽ പോലീസ് സംഘം ഇവരെ വളയുകയായിരുന്നു.
ഇവരുടെ കൈയിൽ നിന്ന് 17 ഗ്രാമും കാറിൽ നടത്തിയ പരിശോധനയിൽ 65 കവറിലാക്കി ഒളിപ്പിച്ച നിലയിൽ ബാക്കി എംഡിഎംഎയും കണ്ടെത്തി. ഇവരുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Third Eye News Live
0