play-sharp-fill
മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി :കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി റിയാസ്(55) ആണ് മരിച്ചത്

മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി :കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി റിയാസ്(55) ആണ് മരിച്ചത്

 

അബുദാബി: മലയാളി വ്യവസായിയെ അബുദാബിയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഹൈപ്പർ മാർക്കറ്റ്- റസ്റ്റോറന്റ് ഉടമയായ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി റിയാസ്(55) ആണ് മരിച്ചത്.

രണ്ടു ദിവസം മുൻപ് വീടുവിട്ടിറങ്ങിയ റിയാസിനെ കുറിച്ച് വിവരമില്ലെന്ന് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു.വർഷങ്ങളായി യു.എ.ഇയിൽ ബിസിനസ് നടത്തുന്ന റിയാസ് അബുദാബി ഖാലിദിയയിൽ പുതിയ റസ്റ്റോറൻ്റ് തുറക്കാൻ ശ്രമം നത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടുവെന്നാണു സുഹൃത്തുക്കൾ നൽകുന്ന വിവരം. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അൽ ജസീറ ക്ലബിനടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.