play-sharp-fill
ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ദിനവും മാർത്തോമ്മൻ പൈതൃക സംഗമവും ജനു: 7 – ന് പാമ്പാടി ദയറയിൽ:

ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ദിനവും മാർത്തോമ്മൻ പൈതൃക സംഗമവും ജനു: 7 – ന് പാമ്പാടി ദയറയിൽ:

സ്വന്തം ലേഖകൻ
കോട്ടയം: ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന ദിനവും മാർത്തോമ്മൻ പൈതൃക സംഗമവും 7 – ന് പാമ്പാടി മാർ കുര്യാക്കോസ് ദയറയിൽ നടത്തും. രാവിലെ 8 – ന് കുർബാന. ഭദ്രാസനാധിപൻ ഡോ.യു ഹാനോൻ മാർ ദിയസ്കോറസ് കാർമികത്വം വഹിക്കും.

10-ന് വിദ്യാർത്ഥി-യുവജന സംഗമം. 2 – ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ , മെത്രാപ്പോലീത്തമാർ, വിശിഷ്ടാതിഥികൾ എന്നിവർക്ക് സ്വീകരണം. തുടർന്ന് മാർത്തോമ്മൻ സ്തുതി മെത്രാസനതല നസ്രാണി സംഗമം നടത്തും.

പരിശുദ്ധ കാതോലിക്ക ബാവ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. യുഹാനോൻ മാർ ദിയസ്കോറസ് അദ്ധ്യക്ഷത വഹിക്കും. അവയവ ദാനത്തിലൂടെ മാതൃകയായ ഫാ.റോബിൻ ഫിലിപ്പ്, ഫാ.കൃര്യാക്കോസ് വർഗീസ്, റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട മത്തായി റമ്പാൻ, കുര്യാക്കോസ് റമ്പാൻ എന്നിവരെ ആദരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group