
ഇടുക്കി: ഇടുക്കിയില്‍ വന്യമൃഗത്തെ വേട്ടയാടി കറിവച്ച് ഭക്ഷിക്കുകയും ഇറച്ചി കടത്തുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്.
ശാന്തൻപാറയിലെ ജി എ പ്ലാന്റേഷനില്‍ അതിഥികളായി എത്തിയവരും ജീവനക്കാരുമാണ് പിടിയിലായത്. ഏഴുപേരാണ് പിടിയിലായത്.
ഈ സംഘം കാടിനകത്ത് കയറുന്നത് കണ്ടതിന് പിന്നാലെയുണ്ടായ സംശയത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ വന്യമൃഗത്തെ വേട്ടയാടാന്‍ ഉപയോഗിച്ച തോക്കും, മുള്ളന്‍ പന്നിയുടെ ഇറച്ചിയും പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പീരുമേട് സ്വദേശി പൂവത്തിങ്കല്‍ ജോര്‍ജിന്‍റെ ഭാര്യ ബീന, ശാന്തൻപാറ സ്വദേശി വര്‍ഗ്ഗീസ്, വണ്ടിപ്പെരിയാര്‍ സ്വദേശി മനോജ്, തിരുവന്തപുരം സ്വദേശികളായ അസ്മുദീന്‍, അസം റസൂല്‍ഖാന്‍, ഇര്‍ഷാദ് കെ എം, പത്തനംതിട്ട സ്വദേശി രമേശ് കുമാര്‍ എന്നിവരാണ് പിടിയിലായത്.



