തേർഡ് ഐ ന്യൂസ് ലൈവിന്  മൂന്നാം പിറന്നാൾ: അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മൂന്ന്  വർഷങ്ങൾ: ജനകീയ പിൻതുണയുമായി കോട്ടയത്തെ ഒന്നാം നമ്പർ ഓൺലൈൻ വാർത്താ ചാനൽ നാലാം വർഷത്തിലേയ്ക്ക് !

തേർഡ് ഐ ന്യൂസ് ലൈവിന് മൂന്നാം പിറന്നാൾ: അഴിമതിക്കെതിരായ പോരാട്ടത്തിന്റെ മൂന്ന് വർഷങ്ങൾ: ജനകീയ പിൻതുണയുമായി കോട്ടയത്തെ ഒന്നാം നമ്പർ ഓൺലൈൻ വാർത്താ ചാനൽ നാലാം വർഷത്തിലേയ്ക്ക് !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അഴിമതിക്കെതിരായ പോരാട്ടമായി നീതി നിഷേധിക്കപ്പെടുന്നവരുടെ ശബ്ദമായി  മാറിയ തേർഡ് ഐ ന്യൂസ് ലൈവ് മൂന്ന് വർഷം പൂർത്തിയാക്കി നാലാം വർഷത്തിലേയ്ക്ക്. അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ സജീവമായ ഇടപെടൽ നടത്തി വൻ ജനകീയ പിൻതുണ നേടിയാണ് ഇപ്പോൾ തേർഡ് ഐ കുതിക്കുന്നത്.

2018 മെയ് 15 ന് കൊട്ടും കുരവയും ആർഭാടവുമില്ലാതെ ആരംഭിച്ച തേർഡ് ഐ ന്യൂസ് ലൈവ് ഇന്ന് രണ്ടായിരത്തോളം വാട്‌സ് അപ്പ് ഗ്രൂപ്പ് വഴി ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായുള്ള  ലക്ഷക്കണക്കിന് വായനക്കാരുടെ അകമഴിഞ്ഞ പിൻതുണയാണ് തേർഡ് ഐ ന്യൂസ് ലൈവിന്റെ കരുത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ൽ കുന്നത്ത് കളത്തിൽ ജുവലറി ഗ്രൂപ്പിന്റെ ചിട്ടി തട്ടിപ്പ് പുറം ലോകത്തെ അറിയിച്ചു കൊണ്ടാണ് ഞങ്ങൾ ഓൺ ലൈൻ മാധ്യമ പ്രവർത്തന രംഗത്ത് കടന്നു വന്നത്. തുടർന്ന് , ജില്ലയുടെ സമഗ്ര മേഖലകളിലും കാര്യക്ഷമമായ ഇടപെടൽ നടത്താൻ തേർഡ് ഐ ന്യൂസ് ലൈവിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം ആഹ്ളാദ പ്രകടനങ്ങൾ നടത്തരുതെന്നും ,ആളുകൾ കൂട്ടം കൂടരുതെന്നും , കർശന നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്നുറപ്പാക്കണമെന്നുമാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ലൈവ്  ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കർശന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചതിന്  പിന്നാലെയാണ് വോട്ടെണ്ണൽ ദിനത്തിൽ സർക്കാർ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്

ഇത് കൂടാതെ മുൻനിര മാധ്യമങ്ങളെല്ലാം ഒളിപ്പിച്ച് വയ്ക്കുകയും മറയ്ക്കാൻ ശ്രമിക്കുകയും ചെയ്ത പല വാർത്തകളും പുറത്ത് എത്തിച്ചതും തേർഡ് ഐ ന്യൂസ് ലൈവാണ്. ശീമാട്ടിയിൽ വസ്ത്രം മാറുന്ന മുറിയിൽ ജീവനക്കാരൻ ഒളിക്യാമറ വച്ചതും , ഭാരത് ആശുപത്രിയിൽ കൊവിഡ് പടർന്ന് പിടിച്ചത് ഒളിപ്പിക്കാനുള്ള ശ്രമങ്ങളും , തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ കൊമ്പൻ തിരുനക്കര ശിവനെ ക്രൂരമായി പീഡിപ്പിച്ചതും, എം ആർ എഫിൽ കോവിഡ് പടർന്ന് പിടിച്ചതും, ആർ ടി പി സി ആർ നിരക്ക് കോട്ടയത്ത് കൂട്ടി വാങ്ങിയത് പുറത്ത് എത്തിച്ചതും, വാർത്തയെ തുടർന്ന് നിരക്ക് കുറച്ചതുമെല്ലാം കഴിഞ്ഞ ദിവസമായിരുന്നു.

മന്ത്രിമാരുടേയും എം എൽ എ മാരുടേയും സ്വകാര്യ ആശുപത്രികളിലെ  ചികിൽസാ ചിലവുകൾ,  മന്ത്രിമാരുടെ വാഹനങ്ങൾ നന്നാക്കിയ വകയിൽ ഉണ്ടായ കോടികളുടെ ചിലവുകൾ, എം എൽ എ മാരുടെ നിയമസഭയിലെ ഹാജർ തുടങ്ങിയവയെല്ലാം പുറത്തുവിട്ടത് തേർഡ് ഐ ആയിരുന്നു.

കോട്ടയം നഗരസഭയിലെ നിരവധി അഴിമതികൾ, മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ കൈക്കൂലി, ആർ ടി ഓഫീസിലെ കൈക്കൂലി, മാലം സുരേഷിൻ്റെ മണർകാട് ക്ലബിലെ ചീട്ടുകളി  തുടങ്ങിയവയെല്ലാം പുറത്ത് എത്തിച്ചത് തേർഡ് ഐ ന്യൂസ് ലൈവ് ടീം ആയിരുന്നു.

കൈക്കൂലി അഴിമതിക്കേസുകളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും തേർഡ് ഐ ന്യൂസ് ലൈവിനുണ്ടായിരുന്നില്ല. അഴിമതിക്കേസുകളിൽ നേരിട്ട് ഇടപെട്ടെന്നു ബോധ്യമായ കോട്ടയം ജില്ലയിലെ രണ്ടു സി.ഐമാർക്കെതിരെ തേർഡ് ഐ ന്യൂസ് ലൈവ് നിരന്തരം വാർത്തയെഴുതിയിരുന്നു. ഈ വാർത്തകൾ ഡിജിപിയുടെ ശ്രദ്ധയിൽ പെട്ടതിനേ തുടർന്ന് ഇരുവരേയും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.  തേർഡ് ഐ ന്യൂസ് ലൈവിന്റെ നിരന്തര ഇടപെടലിന്റെ ഫലമായി രണ്ടു പേർക്കുമെതിരെ വകുപ്പ് തല അച്ചടക്ക നടപടികളും പൊലീസ് സ്വീകരിച്ചു.

മദ്യപിച്ച് വാഹനം ഓടിച്ച മുൻ കറുകച്ചാൽ സിഐ സലീമിനെതിരെ സസ്പെപെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിച്ചതും തേർഡ് ഐ ഇടപെടലിനേ തുടർന്നായിരുന്നു.

സർക്കാർ സർവ്വീസിൽ നിന്ന് അനധികൃതമായി അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യുന്ന ഡോക്ടർമാരേയും, നഴ്സുമാരേയും പിരിച്ചുവിട്ട് പകരം പുതിയ നിയമനം നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി വരും ദിവസം ഹൈക്കോടതിയിൽ നല്കും. അതിനായുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് തേർഡ് ഐ.

ലക്ഷക്കണക്കിന് വായനക്കാർ നല്കുന്ന പിന്തുണയാണ് ഞങ്ങളുടെ കരുത്ത്. മുന്നോട്ടുള്ള പോരാട്ടത്തിനും തേർഡ് ഐ ന്യൂസ് ലൈവ് പ്രതീക്ഷിക്കുന്നത് ഈ പിൻതുണ മാത്രമാണ്. നിങ്ങൾ ഓരോരുത്തരും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഞങ്ങൾക്ക് കോടികൾ വില നൽകുന്ന മൂല്യം..!