പലരുടെയും യാത്ര അനാവശ്യം; ഉറ്റവര്‍ വീട്ടിലുണ്ടെന്ന ബോധ്യം പലര്‍ക്കുമില്ല; നിങ്ങള്‍ വിചാരിച്ചാല്‍ ഏതാനും ദിവസങ്ങള്‍ വീട്ടിലിരിക്കാന്‍ പാടില്ലേ?; അങ്ങനെ ചെയ്താല്‍ ഈ സമൂഹത്തിനോടും സ്വന്തം കുടുംബത്തോടും ചെയ്യുന്ന വലിയ പുണ്യമാകും അത്; കോവിഡ് കാരണം ഇത് വരെ മരണപ്പെട്ടത് ഏഴായിരത്തോളം ആളുകള്‍; ദയവായി യാത്ര മതിയാക്കൂ, തിരികെ വീട്ടിലേക്ക് പോകൂ. പൊലീസും പറയുന്നു. കാത്തിരിപ്പുണ്ട് വീട്ടുകാര്‍

പലരുടെയും യാത്ര അനാവശ്യം; ഉറ്റവര്‍ വീട്ടിലുണ്ടെന്ന ബോധ്യം പലര്‍ക്കുമില്ല; നിങ്ങള്‍ വിചാരിച്ചാല്‍ ഏതാനും ദിവസങ്ങള്‍ വീട്ടിലിരിക്കാന്‍ പാടില്ലേ?; അങ്ങനെ ചെയ്താല്‍ ഈ സമൂഹത്തിനോടും സ്വന്തം കുടുംബത്തോടും ചെയ്യുന്ന വലിയ പുണ്യമാകും അത്; കോവിഡ് കാരണം ഇത് വരെ മരണപ്പെട്ടത് ഏഴായിരത്തോളം ആളുകള്‍; ദയവായി യാത്ര മതിയാക്കൂ, തിരികെ വീട്ടിലേക്ക് പോകൂ. പൊലീസും പറയുന്നു. കാത്തിരിപ്പുണ്ട് വീട്ടുകാര്‍

Spread the love

ശ്രീലക്ഷ്മി അരുൺ

കോട്ടയം: അനവസരത്തിലുള്ള യാത്രകള്‍ നമുക്ക് ഒഴിവാക്കികൂടേ.. ഉറ്റവര്‍ വീട്ടിലുണ്ടെന്ന കാര്യം പലരും മറക്കുന്നു. ചുറ്റും കോവിഡ് വൈറസ് ആധിപത്യം സ്ഥാപിച്ചിരിക്കുകയാണ്. നമ്മുടെ ചെറിയ ഒരു അശ്രദ്ധ മറ്റുള്ളവരുടെയും ജീവിതം തന്നെ കവരാം.

കോവിഡ് മഹാമാരിയില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിക്കുന്നത് പോലീസുകാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമാണ്. രാപ്പകലില്ലാതെ കഷ്ടപ്പെട്ടാണ് അവര്‍ നമ്മുക്ക് സംരക്ഷണമൊരുക്കി നില്‍ക്കുന്നത്. അവര്‍ പറയുന്നത് കേട്ട് നമുക്ക് വീട്ടിലിരിക്കാം. ഇ- പാസ് ഒരിക്കലും ദുരുപയോഗം ചെയ്യരുത്. അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ ഇ-പാസ് എടുക്കാവൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുറത്തിറങ്ങുന്നത് സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേരളാ പോലീസിന്റെ മീഡിയാ സെല്‍ പുറത്ത് വിട്ട വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത്. എന്തിനാണ് പോകുന്നത്. ഒന്നു കൂടി ആലോചിച്ചിട്ട് പോരെ യാത്ര.

ഓരോ ദിവസവും ആയിരക്കണക്കിന് രോഗികള്‍. ഇനിയും നിങ്ങള്‍ക്ക യാത്ര തുടരണോ. ഈ യാത്ര അനാവശ്യമാണെന്ന് തോന്നുന്നില്ലേ. ചിന്തിക്കൂ തിരിച്ചുപോകൂ.. കാത്തിരിപ്പുണ്ട് വീട്ടുകാര്‍ തുടങ്ങിയ വിവരങ്ങള്‍ എഴുതിയ പ്ലകാര്‍ഡുകള്‍ പിടിച്ചു നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍. ഓപ്പം പശ്ചാത്തലസംഗീതവും.

നമ്മെ ഒരുപാട് ചിന്തിപ്പിക്കാന്‍ പ്രേരിപ്പുക്കന്നതാണ് ഈ വീഡിയോ. കരുതലോടെ നമുക്ക് വീട്ടിലിരിക്കാം. കോവിഡ് മഹാമാരിക്കെതിരെ ഒത്തുരമയോടെ പോരാടാം.

 

കോവിഡ് മരണങ്ങൾ ദിനം പ്രതി വർധിക്കുകയാണ്. മരണം 6000കടന്നിരിക്കുന്നു. ഉറ്റവർക്ക് ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് പലരും യാത്രയാകുന്നത്. സന്നദ്ധ സംഘടനകൾ മറവ് ചെയ്യുന്ന മൃതദേഹങ്ങളുടെ എണ്ണവും കൂടുന്നു.

 

മുഖ്യമന്ത്രിയുടെ കോവിഡ് സംബന്ധിയായ വാർത്താ സമ്മേളനം കാണുമ്പോൾ നെടുവീർപ്പിട്ടിട്ട് കാര്യമില്ല. ഞാൻ രോഗവാഹകൻ ആകില്ല എന്ന ഉറച്ച തീരുമാനം എടുക്കേണ്ട സമയം കഴിഞ്ഞു.

 

അനാവശ്യമായ യാത്രകൾ രോഗവ്യാപനത്തിന് വലിയ കാരണമാകുന്നുണ്ട്. മതിയാക്കൂ… നമുക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ എന്ന് മനസിലാക്കൂ… പ്രിയപ്പെട്ടവർക്കൊപ്പം ഇനിയുമൊരുപാട് കാലം ഈ ഭൂമിയിൽ നമുക്ക് ഓരോരുത്തർക്കും ജീവിക്കണം. രോഗഭീതിയുടെ ഇരുണ്ട നാളുകൾ കഴിയുമ്പോൾ നമ്മളും പ്രിയപ്പെട്ടവരും ഒരുമിച്ച് ഉണ്ടാകണം..! ദയവായി തിരികെ പോകൂ… വീട്ടിലിരിക്കൂ.. സുരക്ഷിതരാകൂ..

 

Tags :