സമഗ്ര കോവിഡ് കെയർ  ടീം; ആധുനിക സജ്ജീകരണങ്ങൾ; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം; കോട്ടയത്തിന് കൈത്താങ്ങായി  കാരിത്താസ് ആശുപത്രി

സ്വന്തം ലേഖകൻ

കോട്ടയം: കോവിഡ് മഹാമാരി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സമയം തന്നെ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ച അപൂര്‍വ്വം ആശുപത്രികളിലൊന്നാണ് കോട്ടയം ജില്ലയിലെ കാരിത്താസ് ആശുപത്രി. ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലെയും  കിടക്കകള്‍, ഐ.സി.യു, വെന്റിലേറ്റര്‍, ആംബുലന്‍സ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഏതു സമയത്തും ലഭ്യമാക്കുന്ന കണ്‍ട്രോള്‍ റൂമും കോട്ടയം കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇത് രോഗികളുടെ ബന്ധുക്കൾക്ക് വളരെ സൗകര്യപ്രദമാണ്.

0481 68 111 00 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ പൊതുജങ്ങള്‍ക്ക് 24 മണിക്കൂറും ഇവ സംബ്ബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംരംഭത്തിനെ മുഖ്യമന്തി പിണറായി വിജയൻ അഭിനന്ദിച്ചു

കഴിഞ്ഞ ഒരു വര്‍ഷമായി, ഹോം കെയര്‍ (9188527154),മെഡിസിന്‍ ഹോം ഡെലിവറി സംവിധാനങ്ങളൂം ടെലിമെഡിസിന്‍ സൗകര്യവും (99468 56789) കോവിഡ് കാലത്തെ മാനസിക സങ്കര്‍ഷം ലഘൂകരിക്കുന്നതിനായി ടെലി കൗണ്‍സിലിംഗ് സംവിധാനങ്ങളും കാരിത്താസ് ആശുപത്രിയിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട് (7594 05 1414).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിലെ സാഹചര്യത്തിൽ വര്‍ദ്ധിച്ചുവരുന്ന കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി കാരിത്താസ് ആശുപത്രി, പ്രത്യേക കോവിഡ് കെയര്‍ നയം തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഓപ്പറേഷൻ തിയറ്റര്‍, ഐസിയു ബെഡ്ഡുകള്‍, വെന്റിലേറ്റര്‍ എന്നിവ ഉള്‍പ്പെടെ 200 ഓളം വരുന്ന കിടക്കകള്‍, ഇതിനോടകം ക്രമീകരിച്ചിട്ടുണ്ട്. ഡോക്ടേസിനെയും സ്റ്റാഫ് അംഗങ്ങളെയും ഉള്‍പ്പെടുത്തി ഒരു സമഗ്ര കോവിഡ് കെയര്‍ ടീമിനെയും ക്രമീകരിച്ചിട്ടുണ്ട്.

കാരിത്താസിൽ അത്യാഹിത (ഇആര്‍) വിഭാഗത്തിൽ അടിയന്തിരമായെത്തുന്ന രോഗികളിൽ കോവിഡ് പരിശോധന നടത്തി ഇആര്‍ പ്രവര്‍ത്തനം സുഗമമാകുന്നതിനായി ഒരു പ്രത്യേക റാപ്പിഡ് ഡിറ്റക്ഷന് കൗണ്ടര്‍ ഇആര്‍ വിഭാഗത്തിന് സമീപം നടപ്പിലാക്കിയിട്ടുണ്ട്.

കോവിഡ് രോഗബാധ സംശയമുള്ള രോഗികളിൽ ഉടന്‍ ആന്റിജന്‍ പരിശോധന നടത്തുന്നതിനും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും ഇത് വളരെയധികം സഹായകരമാവുന്നുണ്ട്.

കാരിത്താസിലെ രണ്ടായിരത്തി ഇരുന്നൂറിൽ പരം വരുന്ന  സ്റ്റാഫ് അംഗങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും നല്ല ആരോഗ്യത്തെപ്രതി നിശ്ചിത എണ്ണം എന്‍95 മാസ്‌കുകള്, ഹാൻഡ് സാനിറ്റൈസര്‍, നുട്രീഷണൽ പായ്ക്ക്, ഗോഗിള്‍സ്, സ്‌നേഹവിരുന്ന് എന്നിവ ഉള്‍പ്പെടെ ഒരു സ്‌നേഹോപഹാരം എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും നല്‍കിയിരുന്നു.

ആരോഗ്യ പ്രവർത്തകരെപ്പോലെ തന്നെ കേരളത്തിന് സുരക്ഷയൊരുക്കുന്ന പോലീസ് സേനയോടുള്ള ആദര സൂചകമായി, സമീപ പ്രദേശങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ N-95 മാസ്കുകളും കാരിത്താസ്  ലഭ്യമാക്കിയിരുന്നു.

കരുതലും കാരുണ്യവുമായി കാരിത്താസ് ആശുപത്രി എന്നും നിങ്ങൾക്കൊപ്പമുണ്ട്.