play-sharp-fill
ഓണപ്പൂക്കളത്തിന് മാറ്റ് കൂട്ടാന്‍ പൂക്കളുടെ വസന്തം ഒരുക്കി  വാഴൂരിലെ കുടുംബശ്രീ പ്രവര്‍ത്തകർ ; പത്ത് സെന്റിൽ മഞ്ഞ, ഓറഞ്ച് നിറങ്ങളിലുള്ള  ബന്ദിപ്പൂക്കളും വാടാമല്ലിയും വിരിയിച്ച് ഓണത്തെ വരവേറ്റ് വീട്ടമ്മമാർ

സ്വന്തം ലേഖിക

കോട്ടയം: ഓണത്തെ വരവേൽക്കാൻ സ്വന്തം ഓണപ്പൂക്കളുമായി വാഴൂരിലെ കുടുംബശ്രീ പ്രവര്‍ത്തകർ . ചാമംപതാല്‍- പൊന്‍കുന്നം റൂട്ടിലെ 10 സെന്റ് സ്ഥലത്താണ് മഞ്ഞ, ഓറഞ്ച് നിറത്തിലുള്ള ബന്ദിപ്പൂക്കളും വാടാമല്ലിയും വസന്തം വിരിക്കുന്നത്.

വീട്ടമ്മമാരായ ഷീജ സലാം, ഫൗസിയ ബഷീര്‍, രഞ്ജിത കണ്ണന്‍, സുല്‍ഫി സലിം എന്നിവര്‍ ചേര്‍ന്നാണ് പുഷ്പകൃഷി നടത്തിയത്. പ്രാഥമിക ചെലവുകള്‍ക്കായി 8000 രൂപയോളം മുടക്കി. പൂക്കള്‍ക്കു വിപണി കണ്ടെത്തി നല്‍കാമെന്ന ഗ്രാമപഞ്ചായത്തിന്റെ ഉറപ്പില്‍ ആരംഭിച്ച കൃഷി പരിപൂര്‍ണ വിജയമാവുകയായിരുന്നു. നിരവധി പേരാണ് പുഷ്പകൃഷി കാണാനായി എത്തുന്നത്. വിളവെടുപ്പ് ഉദ്ഘാടനം വാഴൂര്‍ പ്രസിഡന്റ് വി.പി.റെജി നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group