കോട്ടയം ചുങ്കത്തുനിന്നും ഭാരത് ആശുപത്രിയിലേക്കുള്ള യാത്രയിൽ വിദ്യാർത്ഥിനിയുടെ മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു; കണ്ടെത്താൻ സൈബര്‍ പൊലീസിന്റെ ‘ഓപ്പറേഷന്‍ ജാവ’
കോട്ടയം: ആധുനിക സൈബര്‍ സാധ്യതകളെ പ്രയോജനപ്പെടുത്തി കോട്ടയം സൈബര്‍ പൊലീസ്. ചുങ്കത്തുനിന്നും ഭാരത് ആശുപത്രിയിലേക്കുള്ള വിദ്യാര്‍ഥിനിയുടെ യാത്രയില്‍ ഓട്ടോറിക്ഷയില്‍ നഷ്ടപ്പെട്ട മൊബൈല്‍ഫോണ്‍ കണ്ടെത്തുന്നതിന് ജില്ലാ സൈബര്‍ പൊലീസ് സഹായം.
ഫോണ്‍ നഷ്ടമായതറിഞ്ഞ് സൈബര്‍ പൊലീസില്‍ അറിയിച്ചു. ജില്ലാ പൊലീസ് ചീഫിന്റെ നിര്‍ദേശപ്രകാരം സൈബര്‍സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പി എന്‍ ജയചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ജോര്‍ജ് ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ ലൊക്കേഷന്‍ ട്രേസുചെയ്തു അന്വേഷണം ആരംഭിച്ചു.
കോടിമത ബോട്ട് ജെട്ടിയുടെ സമീപത്ത് ഫോണ്‍ ഉണ്ടെന്ന് മനസ്സിലാക്കി. എന്നാല്‍ ഫോൺ സൈലന്റ് മോഡിലായിരുന്നതിനാൽ ആദ്യഘട്ടതെരച്ചിലില്‍ സ്ഥലം കണ്ടെത്താനായില്ല. പിന്നീട് പൊലീസ് ഓഫീസര്‍ ജോര്‍ജ് ജേക്കബ് നേരിട്ടെത്തിയും സിവില്‍ പൊലീസ് ഓഫീസര്‍ ജോബിന്‍സ് ജെയിംസിന്റെ ഇടപെടല്‍വഴിയും കോടിമത ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നും ഓട്ടോയില്‍ ഫോണ്‍ കണ്ടെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാംസങ് ജെ നാല് ഇനത്തില്‍പ്പെട്ട ആന്‍ഡ്രോയിഡ് ഫോണാണ് നഷ്ടപ്പെട്ടത്. കൃത്യമായ ലൊക്കേഷന്‍ മനസ്സിലാക്കിയുള്ള അന്വേഷണം രണ്ടരമണിക്കൂര്‍കൊണ്ട് ഫോണ്‍ തിരികെ കിട്ടുന്നതിന് സഹായിച്ചു.