ലൈഫ് പദ്ധതിയിൽ വീട് പ്രതീക്ഷിച്ചിരുന്ന അനന്തുവിന് കിട്ടിയത് കോടികൾ ; ഭാഗ്യദേവത ഓണബംബറിന്റെ രൂപത്തിൽ കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലും കട്ടപ്പനയിലെ ഒരു കുടുംബം

ലൈഫ് പദ്ധതിയിൽ വീട് പ്രതീക്ഷിച്ചിരുന്ന അനന്തുവിന് കിട്ടിയത് കോടികൾ ; ഭാഗ്യദേവത ഓണബംബറിന്റെ രൂപത്തിൽ കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലും കട്ടപ്പനയിലെ ഒരു കുടുംബം

സ്വന്തം ലേഖകൻ

കട്ടപ്പന: ഓണബംബർ ഇത്തവണ കടാക്ഷിച്ചതിന്റെ അമ്പരപ്പിലും ആഹ്‌ളാ
ദത്തിലുമാണ് ഇടുക്കിയിലെ നിർധന കുടുംബം. ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ വലിയതോവാള സ്വദേശിയായ പൂവത്തോലിൽ വിജയന്റെ മകൻ അനന്തു (24)വിനാണ് ഇത്തവണത്തെ ഓണം ബംബറായ 12 കോടി രൂപ ലഭിച്ചത്.

അനന്തുവിന്റെ പിതാവ് പതിവായി ലോട്ടറി എടുത്തിരുന്നു. അത് കണ്ടാണ് അനന്തുവും ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നു. ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റും അനന്തുവും അച്ഛനും ലോട്ടറി എടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എറണാകുളത്ത് ഒരു ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു. എറണാകുളത്തെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽനിന്നാണ് അനന്തു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. വിജയനാകട്ടെ കട്ടപ്പനയിൽ നിന്നുമാണ് ലോട്ടറി എടുത്തത്.

എന്നാൽ പതിവായി ലോട്ടറി എടുക്കുന്ന സ്വഭാവമൊന്നും അനന്തുവിന് ഉണ്ടായിരുന്നില്ല. ഓണം ബംബറിന്റെ ആകർഷണം കൊണ്ടാണ് അനന്തു ടിക്കറ്റെടുത്തത്.

കുന്നിൻമുകളിൽ അരനൂറ്റാണ്ടുമുൻപ് പണിത വീടാണ് അനന്തുവിന്റെ കുടുംബത്തിനുള്ളത്. ഒറ്റയടിപാതയിലൂടെ വേണം വീട്ടിലെത്താൻ. മഴക്കാലത്തുപോലും കുടിവെള്ളം വിലയ്ക്കുവാങ്ങേണ്ട അവസ്ഥയിലായിരുന്നു ഇവർ. ഏതുനിമിഷവും തകർന്നുവീഴാവുന്ന വീടിനു പകരം ലൈഫ് ഭവന പദ്ധതിയിലൂടെ വീടു ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ.

വെള്ളവും വഴിയുമുള്ള സ്ഥലത്ത് ഒരു കൊച്ചു വീട് അതാണ് അനന്തുവിന്റെ മാതാവ് സുമയുടെ സ്വപ്നം. പെയിന്റിംഗ് തൊഴിലാളിയായ വിജയനും സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ഭാര്യ സുമയും ചേർന്ന് മക്കളെ തങ്ങളാലാവുംവിധം പഠിപ്പിച്ചു.

മൂത്ത മകൾ ആതിര പോസ്റ്റ് ഗ്രാജുവേഷൻ പൂർത്തിയാക്കി എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുകയായിരുന്നു. എന്നാൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ആയതോടെ ജോലി നഷ്ടമാവുകയുമായിരുന്നു.

അനന്തുവും അനുജൻ അരവിന്ദും ഡിഗ്രി പൂർത്തിയാക്കിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുമൂലം പിന്നീട് പഠിക്കാൻ പോയില്ല.അടച്ചുറപ്പുള്ള കൊച്ചു വീട്, മക്കളുടെ പഠനം, മകളുടെ വിവാഹം തുടങ്ങിയ സ്വപ്നങ്ങളിലാണ് മാതാപിതാക്കളും.

സമ്മാനാർഹമായ ടിക്കറ്റ് ബാങ്കിൽ ഏൽപ്പിച്ചിരിക്കുകയാണ് അനന്തു.

Tags :