play-sharp-fill

ലൈഫ് പദ്ധതിയിൽ വീട് പ്രതീക്ഷിച്ചിരുന്ന അനന്തുവിന് കിട്ടിയത് കോടികൾ ; ഭാഗ്യദേവത ഓണബംബറിന്റെ രൂപത്തിൽ കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലും അമ്പരപ്പിലും കട്ടപ്പനയിലെ ഒരു കുടുംബം

സ്വന്തം ലേഖകൻ കട്ടപ്പന: ഓണബംബർ ഇത്തവണ കടാക്ഷിച്ചതിന്റെ അമ്പരപ്പിലും ആഹ്‌ളാ ദത്തിലുമാണ് ഇടുക്കിയിലെ നിർധന കുടുംബം. ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ വലിയതോവാള സ്വദേശിയായ പൂവത്തോലിൽ വിജയന്റെ മകൻ അനന്തു (24)വിനാണ് ഇത്തവണത്തെ ഓണം ബംബറായ 12 കോടി രൂപ ലഭിച്ചത്. അനന്തുവിന്റെ പിതാവ് പതിവായി ലോട്ടറി എടുത്തിരുന്നു. അത് കണ്ടാണ് അനന്തുവും ലോട്ടറി ടിക്കറ്റുകൾ എടുത്തിരുന്നു. ഇത്തവണത്തെ ഓണം ബംബർ ടിക്കറ്റും അനന്തുവും അച്ഛനും ലോട്ടറി എടുത്തിരുന്നു. എറണാകുളത്ത് ഒരു ക്ഷേത്രത്തിലെ അക്കൗണ്ടന്റാണ് അനന്തു. എറണാകുളത്തെ വിഘ്‌നേശ്വര ലോട്ടറി ഏജൻസിയിൽനിന്നാണ് അനന്തു ലോട്ടറി ടിക്കറ്റ് വാങ്ങിയത്. […]