പൊൻപള്ളിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി; നഗരത്തിൽ ഞായറാഴ്ച കുടിവെള്ളം മുടങ്ങും; പ്രശ്നം പരിഹരിക്കാൻ ഉച്ചവരെ സമയം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി

പൊൻപള്ളിയിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി; നഗരത്തിൽ ഞായറാഴ്ച കുടിവെള്ളം മുടങ്ങും; പ്രശ്നം പരിഹരിക്കാൻ ഉച്ചവരെ സമയം ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി

സ്വന്തം ലേഖകൻ

കോട്ടയം: നഗരത്തിലേയ്ക്കുള്ള കുടിവെള്ള വിതരണവും, ബിഎംബിസി റോഡും തകർത്ത് ഇറഞ്ഞാൽ പൊൻപള്ളി റോഡിൽ പൈപ്പ് പൊട്ടൽ. റോഡ് പൂർണമായും തകർത്തതു കൂടാതെ, കോട്ടയം നഗരത്തിലേയ്ക്കുള്ള കുടിവെള്ള വിതരണവും പൂർണമായും തകരാറിലായി.

നഗരത്തിലേയ്ക്കു കുടിവെള്ളം എത്തിക്കുന്ന മൂന്നു പ്രധാന പൈപ്പുലൈനുകളാണ് ഇറഞ്ഞാൽ റോഡിലൂടെ കടന്നു പോകുന്നത്. ഈ പൈപ്പുകളിൽ ഒന്നാണ് ഇറഞ്ഞാൽ പൊൻപള്ളി റോഡിൽ പൊട്ടിയത്. ഇതോടെ ഇന്ന് കോട്ടയം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അധികൃതർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂവത്തുമ്മൂട്ടിൽ നിന്നും കോട്ടയം നഗരത്തിൽ കളക്ടറേറ്റിനു സമീപത്തെ ഓവർഹെഡ് ടാങ്കിലേയ്ക്കു വെള്ളം എത്തിക്കുന്നതാണ് പൊട്ടിയ പ്രധാന പൈപ്പ് ലൈനുകളിൽ ഒന്ന്. ഈ പൈപ്പ് ലൈൻ വഴി വെള്ളം ടാങ്കിൽ എത്തിയ ശേഷം വേണം നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ എല്ലാം കുടിവെള്ളം വിതരണം ചെയ്യാൻ. ഇതോടെ ഞായറാഴ്ച ഉച്ചവരെ കോട്ടയം നഗരത്തിൽ കുടിവെള്ള വിതരണം മുടങ്ങും.

ശനിയാഴ്ച വൈകിട്ട് ഏഴരയോടെയാണ് പൈപ്പ് പൊട്ടി റോഡും തകർത്ത് വെള്ളം പുറത്തേയ്ക്ക് ഒഴുകിയത്. മൂന്നു പൈപ്പ് ലൈനുകളാണ് കോട്ടയത്തേയ്ക്കു വെള്ളം എത്തിക്കുന്നത്. ഈ പൈപ്പുകളിൽ ഒന്നാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയതോടെ ഈ റോഡും പൂർണമായും തകർന്നു. റോഡിന്റെ ഒരു ഭാഗം തകർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകുകയാണ്. ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്ത റോഡാണ് പൊട്ടിത്തകർന്നിരിക്കുന്നത്.

മൂന്ന് പൈപ്പ് ലൈനുകളിലൂടെയും വെള്ളം കടത്തി വിട്ടെങ്കിൽ മാത്രമേ പൂർണതോതിൽ നഗരത്തിൽ വെള്ളം എത്തിക്കാൻ സാധിക്കൂ. പൊട്ടിയ പൈപ്പ് ലൈൻ ഓഫ് ചെയ്യുന്നതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് മൂന്നു മണിക്കൂറോളം നഗരത്തിലേയ്ക്കുള്ള ജല വിതരണം നിർത്തി വച്ചിരുന്നു. ഇനി ബാക്കിയുള്ള രണ്ടു പൈപ്പ് ലൈനുകളിലൂടെ വേണം വെള്ളം കടത്തി വിടാൻ.

ഇത്തരത്തിൽ രണ്ടു പൈപ്പുകളിലൂടെ മാത്രം വെള്ളം കടത്തി വിടുന്നതോടെ നഗരത്തിലേയ്ക്കുള്ള കുടിവെള്ള വിതരണം തടസപ്പെടും. പൈപ്പ് പൊട്ടിയതോടെ റോഡ് പൂർണമായും തകർന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ മാത്രമേ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ സാധിക്കൂ.