മെഡിക്കല്‍ കോളേജില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കിയ നിയമനനിര്‍ദ്ദേശവും വിവാദത്തില്‍; കുടുംബശ്രീക്കാരെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം നിയമിക്കാന്‍ ശിപാര്‍ശ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്ഥിരനിയമനം വന്നതോടെ പുറത്തായത് ആയിരക്കണക്കിന് ജീവനക്കാര്‍; എല്ലാം സിപിഎം നേതാക്കളുടെ താല്പര്യപ്രകാരം

മെഡിക്കല്‍ കോളേജില്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കിയ നിയമനനിര്‍ദ്ദേശവും വിവാദത്തില്‍; കുടുംബശ്രീക്കാരെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം നിയമിക്കാന്‍ ശിപാര്‍ശ; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്ഥിരനിയമനം വന്നതോടെ പുറത്തായത് ആയിരക്കണക്കിന് ജീവനക്കാര്‍; എല്ലാം സിപിഎം നേതാക്കളുടെ താല്പര്യപ്രകാരം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ വിവിധ വകുപ്പുകളിലെ ഒഴിവുകളില്‍ കുടുംബശ്രീ അംഗങ്ങളെ താല്‍ക്കാലിക ജീവനക്കാരായി നിയമിക്കാന്‍ മെഡിക്കല്‍ കോളേജ് എക്‌സിക്യുട്ടീവ് കമ്മിറ്റി നല്‍കിയ നിര്‍ദേശവും വിവാദത്തില്‍. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള സ്ഥിരനിയമനം വന്നതോടെ കുടുംബശ്രീ അംഗങ്ങള്‍ പുറത്തായിരുന്നു. 178 പേരെയാണ് എംപ്ലോയ്‌മെന്റ് വഴി നിയമിച്ചത്. റാങ്ക് ലിസ്റ്റിലെ ബാക്കിയുള്ളവര്‍ കാത്തു നില്‍ക്കെ ബാക്കിയുള്ള ഒഴിവുകളിലേക്കും, ആശുപത്രിയിലെ മറ്റ് ഒഴിവുകളിലേക്കും ഈ താല്‍ക്കാലികക്കാരെ വീണ്ടും എത്തിക്കാനാണ് നീക്കം.

കുടുംബശ്രീക്കാരെ, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലടക്കം ഒഴിവുകളില്‍ നിയമിക്കാനാണ് ഒക്ടോബര്‍ 1ന് നല്‍കിയ നിര്‍ദേശം. സിപിഎം നേതാക്കളുടെ താല്‍പര്യ പ്രകാരമാണ് തിരക്കിട്ട തീരുമാനമെടുത്തതെന്ന് സമിതിയംഗങ്ങള്‍ തന്നെ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിരിച്ചുവിട്ട കുടംബശ്രീക്കാരെ പുനരധിവസിപ്പിക്കാന്‍, ഇവര്‍ക്ക് തന്നെ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നിയമനം നല്‍കണമെന്നാണ് ഒക്ടോബര്‍ 1ന് എക്‌സിക്യുട്ടീവ് കമ്മിറ്റി നിര്‍ദേശം നല്‍കിയത്. 11 അജണ്ടകളില്‍ അവസാനത്തേതായി, കുടുംബശ്രീ വിഷയമെന്ന് മാത്രം രേഖപ്പെടുത്തിയ അജണ്ടയാണ് യോഗം ആദ്യം ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും.

സിപിഎമ്മിന്റെ തുടരെയുള്ള സമ്മര്‍ദം നിലനില്‍ക്കുന്നുണ്ടെങ്കിലും, താല്‍ക്കാലികക്കാരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിന് ഇതുവരെ അധികൃതര്‍ വഴങ്ങിയിട്ടില്ല. കാലങ്ങളായി താല്‍ക്കാലികക്കാരായി മികച്ച സേവനം ചെയ്തവര്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഇക്കാര്യത്തില്‍ സിപിഎം വിശദീകരണം.

എംഎല്‍എ കടകംപള്ളി സുരേന്ദ്രനും ഡി.ആര്‍.അനിലും ചേര്‍ന്നുള്ള നീക്കത്തില്‍ യോഗത്തില്‍ തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു.കുടുംബശ്രീക്കുള്ള വേതനം, ഇവരെയേല്‍പ്പിക്കുന്ന ഡോര്‍മിറ്ററി, കഫറ്റീരിയ അടക്കമുള്ളവയുടെ നടത്തിപ്പ് വരുമാനത്തില്‍ നിന്ന് നല്‍കാനായിരുന്നു നിര്‍ദേശം.