ബഹ്റൈൻ പ്രധാന മന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ(84) അന്തരിച്ചു

ബഹ്റൈൻ പ്രധാന മന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ(84) അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ (84) അന്തരിച്ചു.1970 മുതല്‍ ബഹ്‌റൈന്റെ പ്രധാനമന്ത്രിയാണ് ശൈഖ് ഖലീഫ. രാജ്യം സ്വാതന്ത്യമാകുന്നതിന് ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം പ്രധാനമന്ത്രി പദം ഏറ്റെടുത്തത്. 1971 ആഗസ്റ്റ് 15നാണ് ബഹ്‌റൈന്‍ സ്വാതന്ത്ര്യമായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ് ഷെയ്ഖ് ഖലീഫ.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികില്‍സയിലായിരുന്ന പ്രധാനമന്ത്രി ഇന്ന് രാവിലെയാണ് അന്തരിച്ചതെന്ന് ബഹ്‌റൈന്‍ ഭരണകൂടം അറിയിച്ചു. മൃതദേഹം ഉടന്‍ ബഹ്‌റൈനിലെത്തിക്കും. ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയ ശേഷം സംസ്‌കരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ബഹ്‌റൈനില്‍ ഒരാഴ്ച ദുഃഖാചരണം ആചരിക്കുമെന്ന് ബഹ്റിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ പ്രഖ്യാപിച്ചു. പ്രധാനമന്ത്രയോടുള്ള ബഹുമാന സൂചകമായി പതാക പാതി താഴ്ത്തിക്കെട്ടുകയും സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെക്കുകയും ചെയ്തു. മൂന്ന് ദിവസം അവധിയായിരിക്കും.