മാസ്‌കുമില്ല , സാമൂഹിക അകലവുമില്ല: പൊലീസിന് എന്തും ആകാമോ സാറേ!! മാസ്‌കില്ലാതെ വഴിയിലിറങ്ങുന്ന നാട്ടുകാരെ ഓടിച്ചിട്ടു പിടിക്കുന്ന ഡിജിപിയും പൊലീസുകാരും മാസ്‌കില്ലാതെ നിരന്നിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

മാസ്‌കുമില്ല , സാമൂഹിക അകലവുമില്ല: പൊലീസിന് എന്തും ആകാമോ സാറേ!! മാസ്‌കില്ലാതെ വഴിയിലിറങ്ങുന്ന നാട്ടുകാരെ ഓടിച്ചിട്ടു പിടിക്കുന്ന ഡിജിപിയും പൊലീസുകാരും മാസ്‌കില്ലാതെ നിരന്നിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: മാസ്‌ക് വയ്ക്കാതെ, സാമൂഹിക അകലം പാലിക്കാതെ നാട്ടുകാർ ആരെങ്കിലും വഴിയിലിറങ്ങിയാൽ ഓടിച്ചിട്ടു പിടിക്കുകയാണ് പൊലീസ്. എന്നാൽ, ഡി.ജി.പിയും പൊലീസ് ഉദ്യോഗസ്ഥരും മാസ്‌ക് വയ്ക്കാതെ ഇരുന്നാൽ ഈ പൊലീസുകാർ എന്തു ചെയ്യും – സല്യൂട്ടടിക്കും..! അല്ലാതെ എന്തു ചെയ്യാൻ.

കഴിഞ്ഞ ദിവസം ഗുരുവായൂരിൽ ടെമ്പിൽ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഇപ്പോൾ മാസ്‌കും സാമൂഹിക അകലവും പാലിക്കാതെ നിരന്നിരിക്കുന്നത്. ഈ ചിത്രം മാധ്യമങ്ങൾ അടക്കം പ്രസിദ്ധീകരിച്ചതോടെ പൊലീസും പ്രതിരോധത്തിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. സ്റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവർ നേരിട്ട് പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഓൺലൈനായി സ്‌റ്റേഷൻ ഉദ്ഘാടനം ചെയ്തപ്പോൾ, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റയാണ് സ്‌റ്റേഷനിൽ തിരി തെളിച്ചത്.

തിരി തെളിച്ച ശേഷം പൊലീസ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം കേൾക്കാൻ ഒന്നിച്ച് ഇരുന്നിരുന്നു. ഇത്തരത്തിൽ ഒന്നിച്ചിരുന്നപ്പോഴാണ് ഈ ചിത്രം പകർത്തിയത്.

ചിത്രം പകർത്തുമ്പോൾ എസ്.ഐ മുതൽ ഡിജിപി വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർ എല്ലാം ഒന്നിച്ച് ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇവരരാരും മാസ്‌ക് ധരിച്ചിരുന്നില്ല. ഇത് കൂടാതെ ആവശ്യമായ സാമൂഹിക അകലവും പാലിച്ചിരുന്നില്ല.

സംഭവം വിവാദമായിട്ടും പൊലീസ് വിഷയത്തിൽ വിശദീകരണം നടത്തിയിട്ടുമില്ല.