play-sharp-fill
ഭർത്താവിന്റെ ക്രൂരമായ പീഡനം: കൊല്ലത്ത് 24 കാരി തൂങ്ങി മരിച്ചു; ക്രൂരമായ പീഡനത്തിന്റെയും മർദനത്തിന്റെയും ചിത്രങ്ങൾ പുറത്തു വിട്ട് ബന്ധുക്കൾ; ഭർത്താവായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രതിക്കൂട്ടിൽ

ഭർത്താവിന്റെ ക്രൂരമായ പീഡനം: കൊല്ലത്ത് 24 കാരി തൂങ്ങി മരിച്ചു; ക്രൂരമായ പീഡനത്തിന്റെയും മർദനത്തിന്റെയും ചിത്രങ്ങൾ പുറത്തു വിട്ട് ബന്ധുക്കൾ; ഭർത്താവായ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പ്രതിക്കൂട്ടിൽ

തേർഡ് ഐ ക്രൈം

കൊല്ലം: വിദ്യാഭ്യാസവും വിവരവും വർദ്ധിച്ചിട്ടും സംസ്ഥാനത്ത് പെൺകുട്ടികൾ ഭർത്തൃ വീടുകളിൽ സുരക്ഷിതരല്ലെന്നതിനു കൂടുതൽ തെളിവുകൾ പുറത്ത്. കൊല്ലത്ത് 24 കാരിയായ യുവതിയ്ക്ക് ഭർത്താവിന്റെ വീട്ടിൽ ക്രൂരമായ മർദനം ഏറ്റതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭർത്താവ് കിരൺ കുമാറിൻറെ മർദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കൾക്ക് കൈമാറിയതിനു പിന്നാലെയാണ് കടയ്ക്കൽ സ്വദേശിനി വിസ്മയയെ വീടിനുളളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരൺകുമാറും നിലമേൽ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വർഷം മെയ് മാസത്തിലായിരുന്നു. വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരിൽ കിരൺകുമാർ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഇന്നലെ രാത്രിയും മർദനമുണ്ടായി.

മർദനം നടന്നതിനെ കുറിച്ച് വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു. മർദനത്തിലേറ്റ പരുക്കിന്റെ ചിത്രങ്ങളും ബന്ധുക്കൾക്ക് കൈമാറി. ഇതിനു പിന്നാലെ ഇന്ന് പുലർച്ചെയാണ് വിസ്മയ വീടിനുളളിൽ തൂങ്ങിമരിച്ച വിവരം ബന്ധുക്കൾ അറിഞ്ഞത്.

ഭർതൃ വീട്ടിലെ പീഡനത്തെ തുടർന്നുണ്ടായ കൊലപാതകം എന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് വിസ്മയയുടെ കുടുംബം.എന്നാൽ സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.