കാഞ്ഞിരപ്പള്ളിയിൽ ജുവലറിയിൽ വൻ കവർച്ച: പേട്ടക്കവലയിലെ ലക്ഷ്മി ജുവലറിയുടെ ഭിത്തി കുത്തിത്തുറന്ന് കവർന്നത് രണ്ടു കിലോ വെള്ളിയും സ്വർണവും; മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമെന്നു വിലയിരുത്തൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ പ്രവർത്തിക്കുന്ന ലക്ഷ്മി ജുവലറിയുടെ ഭിത്തി തുരന്ന് രണ്ടു കിലോ വെള്ളിയും നാലു പവൻ സ്വർണവും കവർന്നു. ഏകദേശം മൂന്നു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. കടയുടെ ഭിത്തി തുരന്ന് അകത്തു കയറിയ മോഷ്ടാവ് സ്വർണവും പണവുമായി കടക്കുകയാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പേട്ടക്കവലയിലുള്ള ലക്ഷ്മി ജ്വല്ലറിയിലാണ് കവർച്ച നടന്നത്. സ്ഥാപനത്തിന്റെ പുറകുവശത്തെ ഭിത്തി തുരന്നാണ് മോഷണം നടന്നത്.കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിങ്കളാഴ്ച രാവിലെ സ്ഥാപനം തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം കണ്ടെത്തിയത്. തുടർന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവിടെ എത്തിയ വിരലടയാള വിദഗ്ധരും പൊലീസ് നായയും അടക്കമുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തി. ഇവിടെ നിന്നും പ്രതിയുടേത് എന്നു സംശയിക്കുന്ന വിരലടയാളം അടക്കം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.