റിയാദിൽ മലയാളിയെ ഉറുമ്പ് കടിച്ചു കൊന്നു: കൊല്ലപ്പെട്ടത് കരുനാഗപ്പള്ളി; നിസാമുദീനെ കടിച്ചത് വലിയ കറുത്ത ഉറുമ്പ്

റിയാദിൽ മലയാളിയെ ഉറുമ്പ് കടിച്ചു കൊന്നു: കൊല്ലപ്പെട്ടത് കരുനാഗപ്പള്ളി; നിസാമുദീനെ കടിച്ചത് വലിയ കറുത്ത ഉറുമ്പ്

തേർഡ് ഐ ബ്യൂറോ

റിയാദ്: വിഷം കൂടിയ വീര്യം കൂടിയ കറുത്ത ഉറുമ്പിന്റെ കടിയേറ്റ് യുവാവ് മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും റിയാദ് ബഗ്ലഫിൽ കട നടത്തുന്നയാളുമായ പള്ളിയുടെ മകത്തിൽ എം. നിസാമുദ്ദീനെ (45)യാണ് ഉറുമ്പ് കടിച്ചു കൊലപ്പെടുത്തിയത്.

ഇയാളുടെ തന്നെ ഫ്‌ളാറ്റിൽ വച്ച് യുവാവിനെ ഉറുമ്പ് കടിക്കുകയായിരുന്നു. ഉറുമ്പിന്റെ കടിയേറ്റ് കുഴഞ്ഞു വീണ നിസാമുദീനെ ബുധനാഴ്ച പുലർച്ചെ നാലോടെ റിയാദ് ഖുറൈസ് റോഡിലെ സുലൈമാൻ അൽഹബീബ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലർജിയുടെ പ്രശ്‌നം കൂടിയുള്ളതിനാൽ ഉറുമ്പ് കടിയേറ്റ ഉടനെ ശ്വാസം മുട്ടുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കൂടെ താമസിക്കുന്ന ഭാര്യാസഹോദരൻ നസീം ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരണം സംഭവിക്കുകയായിരുന്നു. 24 വർഷമായി റിയാദിലുണ്ട്. മുഹമ്മദ് കുഞ്ഞ് ഫാത്തിമാ കുഞ്ഞ് ദമ്പതികളുടെ മകനാണ്.

ഭാര്യ: റസീന. മക്കൾ: റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികളായ മുഹമ്മദ് അമീൻ (10ാം ക്ലാസ്), ആദിൽ അദ്‌നാൻ (നാലാം ക്ലാസ്). സഹോദരങ്ങൾ: ലത്വീഫ്, മുസ്തഫ, സുലൈഖ, റൈഹാനത്ത്, താഹിറ, ഷംല. മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.