കൊറോണ പിറന്ന ചൈനയിൽ തന്നെ കൊറോണയെകൊല്ലാൻ മരുന്ന്..! കൊറോണയെ നിയന്ത്രിക്കാൻ മരുന്നു കണ്ടു പിടിച്ചെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി; മരുന്നിന് ഗ്യാരണ്ടി ആറുമാസം മാത്രമോ..!

കൊറോണ പിറന്ന ചൈനയിൽ തന്നെ കൊറോണയെകൊല്ലാൻ മരുന്ന്..! കൊറോണയെ നിയന്ത്രിക്കാൻ മരുന്നു കണ്ടു പിടിച്ചെന്ന അവകാശവാദവുമായി ചൈനീസ് കമ്പനി; മരുന്നിന് ഗ്യാരണ്ടി ആറുമാസം മാത്രമോ..!

തേർഡ് ഐ ബ്യൂറോ

ബെയ്ജിംങ്: കഴിഞ്ഞ ഡിസംബറിൽ ചൈന തുറന്നു വിട്ട കൊറോണ വൈറസ് എന്ന ദുർഭൂതം ലോകത്തെ മുഴുവൻ വിഴുങ്ങാൻ തയ്യാറായി നിൽക്കുകയാണ്. ലോകത്ത് ചൈന ഒഴികെയുള്ള മറ്റൊരു സ്ഥലത്തും വൈറസ് ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. വൈറസിനെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും, വൈറസിനൊപ്പം ജീവിക്കുക മാത്രമാണ് ഏക രക്ഷാമാർഗമെന്നുമാണ് ഇപ്പോൾ അധികൃതർ ഉയർത്തുന്ന വാദം. ഇതിനിടെയാണ് ഇപ്പോൾ കൊറോണ വൈറസിനെ നിയന്ത്രിക്കാൻ മരുന്ന് കണ്ടെത്തി എന്ന വാദവുമായി ചൈനീസ് കമ്പനി രംഗത്ത് എത്തിയിരിക്കുന്നത്.

വൈറസിനെ പിടിച്ചുകെട്ടാൻ കഴിയുന്ന മരുന്നു വികസിപ്പിച്ചെന്ന അവകാശവാദവുമായി ചൈനീസ് ലബോറട്ടറിയാണ് ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ചൈനയിലെ പ്രസിദ്ധമായ പീക്കിങ് സർവകലാശാലയിലെ ഗവേഷകർ വികസിപ്പിച്ച മരുന്നിന് കോവിഡ് രോഗം പെട്ടെന്നു ഭേദമാക്കാനും ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശക്തി നൽകാനും കഴിയുമെന്ന് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗങ്ങളിൽ നടത്തിയ മരുന്നു പരീക്ഷണം വിജയകരമായിരുന്നുവെന്ന് സർവകലാശാലയിലെ ബെയ്ജിങ് അഡ്വാൻസ്ഡ് ഇന്നവേഷൻ സെന്റർ ഫോർ ജെനോമിക്സ് ഡയറക്ടർ സണ്ണെ ഷി പറഞ്ഞു.
രോഗബാധിതരായ എലികളിൽ നിഷ്‌ക്രിയമാക്കിയ ആന്റിബോഡി ഉപയോഗിച്ചുള്ള മരുന്ന് കുത്തി വച്ചപ്പോൾ വൈറൽ ലോഡ് കുറയുന്നതായി കാണാൻ സാധിച്ചു എന്ന് ഷീ വ്യക്തമാക്കുന്നു.

ഈ മരുന്നിന് കൊവിഡ് ഭേദമാക്കാൻ സാധിക്കുമെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊവിഡ് രോഗം ഭേദപ്പെട്ട അറുപത് പേരുടെ രക്തത്തിൽ നിന്നുള്ള ആന്റിബോഡി ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചതെന്നും ഷീ പറഞ്ഞു.

ഷീയുടെ ഗവേഷകസംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. ഇവരുടെ ഗവേഷണത്തെക്കുറിച്ച് സെൽ എന്ന ശാസ്ത്രമാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ മരുന്ന് ഉപയോഗിക്കുന്നത് മൂലം രോഗം ഭേദമാകാനുള്ള കാലയളവ് കുറയുമെന്നാണ് റിപ്പോർട്ടിലെ അവകാശവാദം.

രാത്രിയെന്നോ പകലേന്നോ ഇല്ലാതെയാണ് ഗവേഷകർ പരീക്ഷണത്തിലേർപ്പെട്ടതെന്ന് ഷീ പറയുന്നു. എന്നാൽ, ചൈനയുടെ ഈ അവകാശവാദത്തെ ലോകം പൂർണമായും അംഗീകരിച്ചിട്ടുമില്ല. ഇത്തരത്തിൽ ചൈന മുൻപും പല അവകാശവാദങ്ങളും ഉയർത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇതും അതിനു സമാനമാകുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്.