കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും 650 കിലോ പഴകിയ ഇറച്ചി പിടികൂടി ; ഇറച്ചിയെത്തിയത് പാർസലായി

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ നിന്നും 650 കിലോ പഴകിയ ഇറച്ചി പിടികൂടി ; ഇറച്ചിയെത്തിയത് പാർസലായി

 

സ്വന്തം ലേഖിക

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പഴകിയ കോഴിയിറച്ചി പിടികൂടി. 650 കിലോ പഴകിയ കോഴിയിറച്ചിയാണ് അധികൃതർ പിടികൂടിയത്.

ഡൽഹിയിൽ നിന്നും മംഗള എക്സ്പ്രസിൽ പാർസലായിട്ടാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പഴകിയ ഇറച്ചി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദുർഗന്ധം വമിക്കുന്ന പാർസൽ ബോക്സുകൾ കണ്ടതോടെ അധികൃതർ പരിശോധന നടത്തി. എന്നാൽ കോഴിയിറച്ചി ആരാണ് അയച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പരിശോധന തുടങ്ങിയതായി റെയിൽവെ അധികൃതർ അറിയിച്ചു.