തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു ;വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്

തെന്നിന്ത്യൻ സൂപ്പർ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു ;വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്


സ്വന്തം ലേഖിക

മുംബൈ :തെന്നിന്ത്യൻ താരം നിക്കി ഗൽറാണി വിവാഹിതയാകുന്നു. ആദി പിനിസെറ്റിയാണ് വരൻ. മാർച്ച് 24ന് ആയിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. വിവാഹ വാർത്ത നിക്കി തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. ചിത്രങ്ങളും ഷെയർ ചെയ്തിട്ടുണ്ട്
‘ ജീവിതത്തിൽ പരസ്പരം മുറുകെ പിടിക്കണം. ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപാണ് കണ്ടുമുട്ടുന്നത്.

24.3.22 ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രത്യേകത നിറഞ്ഞ ദിവസമായിരുന്നു. ഇരു കുടുംബങ്ങളുടേയും സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു. നിങ്ങൾ ഓരോരുത്തരുടേയും സ്‌നേഹവും പ്രാർത്ഥനയും മുന്നോട്ടുള്ള ജീവിതത്തിൽ ഞങ്ങൾക്കൊപ്പം വേണം’- നിക്കി ഗൽറാണി ട്വിറ്ററിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലുപു, യാഗവരയിനും നാ കാക്ക, മറക്കാത്ത നാണയം എന്നീ ചിത്രങ്ങളിൽ ആദിയും നിക്കിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിംഗ് സെറ്റിലെ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

തുടർന്ന് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയായിരുന്നു.
ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.