അടച്ചിട്ട ഗേറ്റ് തള്ളിത്തുറന്ന് മുദ്രാവാക്യങ്ങളും ബഹളവുമായി വിദ്യാർഥികൾ കോളജിനുള്ളിലേക്ക്; പോലീസ് വിലക്ക് ലംഘിച്ച് ബലപ്രയോഗത്തിലൂടെ ക്രിസ്മസ് ആഘോഷം പൊടിപൊടിച്ച് കോളജ് വിദ്യാര്‍ഥികൾ
സ്വന്തം ലേഖകൻ
കായംകുളം: പോലീസ് വിലക്ക് ലംഘിച്ച് ബലപ്രയോഗത്തിലൂടെ കോളജ് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം. കായംകുളം എംഎസ്എം കോളജ് വിദ്യാര്‍ഥികളാണ് പോലീസിനെ നോക്കുകുത്തിയാക്കി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
ജില്ലയിലുണ്ടായിട്ടുള്ള രാഷ്ട്രീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ തുടര്‍ന്നും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എം കോളജില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടത്താന്‍ പാടില്ല എന്നാവശ്യപ്പെട്ടു കായംകുളം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കോളജ് അധികൃതര്‍ക്ക് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെത്തുടർന്ന് അടച്ചിട്ട കോളജിന്റെ മുന്‍വശത്ത് 300 ഓളം വിദ്യാര്‍ഥികള്‍ തടിച്ചുകൂടുകയും കോളജ് തുറന്ന് ആഘോഷം നടത്തണമെന്ന് ആവശ്യപെടുകയും ആയിരുന്നു.
പോലീസിനും കോളജ് അധികൃതര്‍ക്കുമെതിരേ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്ത വിദ്യാര്‍ഥികളെ കാര്യത്തിന്റെ ഗൗരവം പറഞ്ഞു മനസിലാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഈ സമയം പത്തു പോലീസുകാര്‍ മാത്രമായിരുന്നു സ്ഥലത്തു ണ്ടായിരുന്നത്. വനിത പോലീസുകാരും സ്ഥലത്ത് ഇല്ലായിരുന്നു. പോലീസ് വിദ്യാര്‍ഥികള്‍ ബലപ്രയോഗത്തിലുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു.
കോളജില്‍ ക്രിസ്മസ് ആഘോഷം നടത്തുന്നതിന് കോളജ് അധികൃതരുടെ ഭാഗത്തുനിന്നു യാതൊരു എതിര്‍പ്പും ഉണ്ടായിരുന്നില്ലെന്നും പോലീസ് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോളജ് അവധി പ്രഖ്യാപിച്ച് അടച്ചിട്ടതെന്നും എന്നാല്‍ വിദ്യാര്‍ഥികള്‍ അകത്തു കടക്കാതിരിക്കാന്‍ പോലീസ് മുന്‍കരുതല്‍ സ്വീകരിക്കാത്തതാണ് സാഹചര്യം ഇങ്ങനെയാവാന്‍ ഇടവരുത്തിയതെന്നും കോളജ് അധികൃതര്‍ പറഞ്ഞു.