ന്യൂയോർക്ക്: ന്യൂയോർക്കിലെ ലോകപ്രശസ്തമായ ബ്രൂക്ക്‌ലിൻ പാലത്തില്‍ മെക്സിക്കൻ നാവികസേന കപ്പല്‍ ഇടിച്ചു. അപകടത്തില്‍ 22 പേർക്ക് പരിക്കേറ്റു.മൂന്നുപേരുടെ നില ഗുരുതരം. ശനിയാഴ്ച വൈകീട്ടാണ് അപകടം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
277 പേരുമായി പോയ മെക്സിക്കൻ നാവികസേനയുടെ കപ്പലായ കുവാമെഹോക് ആണ് അപകടത്തിനിടയാക്കിയത്. കപ്പലിന്‍റെ 147 അടി ഉയരമുള്ള രണ്ട് കൊടിമരങ്ങള്‍ പാലത്തില്‍ ഇടിക്കുകയായിരുന്നു. തുടർന്ന് കൊടിമരം തകർന്ന് ഡെക്കിലേക്ക് വീണു. ചരിത്ര നിർമിതയായ പാലത്തിന് കാര്യമായ കേടുപാടില്ലെന്നാണ് പ്രാഥമിക നിഗമനം.