സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബംബർ നറുക്കെടുത്തു ; നടുക്കെടുത്തത് മേയർ ആര്യ രാജേന്ദ്രൻ : ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പർ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബംബർ നറുക്കെടുത്തു ; നടുക്കെടുത്തത് മേയർ ആര്യ രാജേന്ദ്രൻ : ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പർ അറിയാം തേർഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പുതുവർഷ ബംബർ നറുക്കെടുത്തു, 12കോടി സമ്മാനത്തുക XG 358753 എന്ന നമ്പരിനാണ് സമ്മാനാർഹമായത്.തലസ്ഥാനത്ത് തന്നെയാണ് ഈ ടിക്കറ്റ് വിറ്റിരിക്കുന്നത്.

ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ടിക്കറ്റ് നറുക്കെടുത്തത്. ഇത്തവണ അച്ചടിച്ച 33 ലക്ഷം പുതുവർഷ ബംബർ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. രണ്ടാം സമ്മാനം 50 ലക്ഷം വീതം ആറു പേർക്കാണ് ലഭിക്കുക. (മൊത്തം 3 കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം 6 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 6 പേർക്കും നൽകും. അഞ്ചാം സമ്മാനം ഒരു ലക്ഷം രൂപ വീതം 108 പേർക്ക് ലഭിക്കും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.