ഒടുവിൽ ആ ഭാഗ്യവാനെ കിട്ടി…! പുതുവർഷ ബംബർ വിജയിയെ ലോട്ടറി വിൽപ്പനക്കാരനായ തെങ്കാശി സ്വദേശി ; ഷറഫുദ്ദീനെ ഭാഗ്യദേവത വീണ്ടും തുണച്ചത് ബാക്കി വന്ന ടിക്കറ്റിന്റെ രൂപത്തിൽ
സ്വന്തം ലേഖകൻ തിരുവനന്തപുരം: രണ്ട് ദിവസത്തിന് ശേഷം സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ബംബർ ലോട്ടറിയെ വിജയിയെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനെയാണ് ഈ തവണ ഭാഗ്യം തുണച്ചത്. 12 കോടി രൂപയുടെ ബംബറാണ് ലോട്ടറി വിൽപ്പനക്കാരാനായ ഷറഫുദ്ദീന് ലഭിച്ചത്. ഷറഫുദ്ദീന് ബാക്കി വന്ന ടിക്കറ്റിൽ നിന്നാണ് സമ്മാനം അടിച്ചത്. പണം കിട്ടിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷറഫുദ്ദീൻ പറഞ്ഞു. നേരത്തെ ചെറിയ തുകയൊക്കെ സമ്മാനമായി കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സഹോദരന്മാരും അമ്മയുമാണ് ഷറഫുദ്ദീന്റെ കുടുംബത്തിലുളളത്. ഷറഫുദ്ദീന് ലോട്ടറി അടിച്ചതിൽ വളരെ സന്തോഷമെന്നാണ് അദ്ദേഹത്തിന് […]