തടവുകാർ ഇനി ന്യൂജനറേഷൻ…! ജയിലിൽ പുരുഷന്മാർക്ക് ഇനി ടീ ഷർട്ടും ബർമുഡയും സ്ത്രീകൾക്ക് ചുരിദാറും
സ്വന്തം ലേഖകൻ കോഴിക്കോട്: സംസ്ഥാനത്തെ ജയിലെ അന്തേവാസികൾ ഇനി മോഡേണായിരിക്കും. തടവുകാരുടെ പഴഞ്ചൻ ഡ്രസ്സായ മുണ്ട-്ഷർട്ട്, സാരി-ബ്ലൗസ് വേഷവിധാനങ്ങൾക്ക് പകരം ഇനി പുരുഷന്മാർക്ക് ടീ ഷർട്ടും ബർമുഡയും, സ്ത്രീകൾക്ക് ചുരിദാറുമായിരിക്കും. അന്തേവാസികളുടെ വസ്ത്രം അവരുടെ തന്നെ ജീവനെടുക്കുന്ന സാഹചര്യത്തിലാണ് ജയിൽ അധികൃതരുടെ പുതിയ നീക്കം. മുണ്ട് ഉപയോഗിച്ച് ജയിലിൽ തൂങ്ങിമരണങ്ങൾ കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് തടവുകാരുടെ വേഷത്തിൽ വ്യത്യാസം വരുത്താൻ തീരുമാനമായത്. കഴിഞ്ഞ ദിവസം കോഴിക്കോട് സബ് ജയിലിൽ തടവുകാരൻ ജീവനൊടുക്കിയതിനെത്തുടർന്ന് തടവുകാർക്ക് ടീ ഷർട്ടും ബർമുഡയും വേഷം ആകാമെന്ന ആശയം ജയിൽ […]