play-sharp-fill
രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ; ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് പ്രതിരോധ മാർഗങ്ങളെ മറികടക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തൽ

രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് ; ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് പ്രതിരോധ മാർഗങ്ങളെ മറികടക്കാൻ ശേഷിയുണ്ടെന്ന് കണ്ടെത്തൽ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് വീണ്ടും പ്രത്യക്ഷപ്പെടുന്നത് ആശങ്കയേറ്റുന്നു.

 

വാക്സിനേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസാണ് രോഗ വ്യാപനം തീവ്രമാക്കുന്നതെന്നാണ് കണ്ടെത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ജനിതക വ്യതിയാനത്തെ കുറിച്ച്‌ പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റ്‌ഗ്രേറ്റഡ് ബയോളജിയെന്ന (ഐജിഐബി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിൽ കേരളത്തിലെ പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.

 

ജനിതക വ്യതിയാനം സംഭവിച്ച ഈ വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിലെ പല ജില്ലകളിലും കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ തോത് ഉയർന്നേക്കാം എന്ന സൂചനയാണ് നൽകുന്നത്.

Tags :