ഓണക്കാലത്തേക്കുള്ള നെല്ല് നൽകിയ കർഷകർക്ക് ഓണമെത്തിയിട്ടും പണമില്ല: സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പ്രതിഷേധം നാളെ .
കോട്ടയം: സംസ്ഥാന സർക്കാർ 6 മാസം മുൻപ് കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില ഓണം പടിവാതിൽക്കൽ എത്തിയിട്ടും കൊടുക്കാതെ പി.ആർ.എസ് രസീത് മാത്രം നൽകി.
കോട്ടയം ജില്ലയിൽ മാത്രം 25 കോടിയും, അപ്പർകുട്ടനാൻ മേഖലയിൽ 50 കോടിയും ഉൾപ്പടെ 200 കോടിയിൽ അധികം രൂപാ സർക്കാർ നൽകാതെ
കബളിപ്പിച്ച് നെൽ കർഷകരെ ഓണം ഉണ്ണാൻ അനുവധിക്കാത്ത സംസ്ഥാന സർക്കാരിന്റെ
കിരാതനടപടിയിൽ പ്രതിഷേധിച്ചും, വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടി നിൽക്കുമ്പോൾ വിപണിയിൽ ഇടപെടാനൊ സപ്ലേകോ വഴി സബ്സിഡി നിരക്കിൽ അവശ്യസാധനങ്ങൾ വിതരണം ചെയ്യാനും
Whatsapp Group 1 | Whatsapp Group 2 |Telegram Group
തയാറാകാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ 07-09-2024 ശനിയാഴ്ച്ച രാവിലെ10 – ന് തിരുനക്കര പാടി-സപ്ലൈകോ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തും.
കോട്ടയം ജില്ലാ പ്രസിഡൻറ് ഗണേഷ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിക്കും.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.
പാർട്ടി സംസ്ഥാന-ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജയിസൺമാത്യു ജോസ് അറിയിച്ചു.