നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 മുതൽ  18 വരെ

നീണ്ടൂര്‍ ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 മുതൽ 18 വരെ

സ്വന്തം ലേഖകൻ

നീണ്ടൂര്‍: ശ്രീകൈരാതപുരം മഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 16 വ്യാഴാഴ്ച മുതല്‍ 18 ശനിയാഴ്ച വരെ.

16 ന് രാവിലെ 5 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, ഉഷപൂജ, ഗണപതിഹോമം, 6.15 ന് പുതുതായി പണികഴിപ്പിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം ക്ഷേത്രം മേല്‍ശാന്തി കളമംഗലത്ത് ഇല്ലം ബ്രഹ്മശ്രീ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു. 6.30 മുതല്‍ ശിവസ്തുതികള്‍, ലളിതസഹസ്രനാമം, ശ്രീമദ് ഭഗവത്ഗീതാപാരായണം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശ്രീലളിതാപാരായണം, അഷ്‌ടോത്തര നാമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 5 ന് നീണ്ടൂര്‍ നാഗരാജ നാഗയക്ഷി ക്ഷേത്രം ട്രസ്റ്റ് മാതൃസമിതിയുടെ നാമസങ്കീര്‍ത്തനം. 6.30 ന് ദീപാരാധന, വി.എസ്. പ്രകാശന്‍ ചെമ്പ് അവതരിപ്പിക്കുന്ന 51 അക്ഷരാളി ശ്രീകൈരാതപുരനാഥ സ്‌തോത്രം, 7 മുതല്‍ തിരുവാതിരകളി, 7.30 ന് അര്‍ജ്ജുന്‍ വടക്കേടത്തിന്റെ വയലിന്‍ കച്ചേരി, രാത്രി 9 മുതല്‍ ശ്രീകൈരാതപുരം ഭക്തജനസംഘത്തിന്റെ ഭക്തിഗാനമേള

രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 6.30 മുതല്‍ ശിവസ്തുതികള്‍, ശ്രീമദ് ഭഗവത് ഗീതാപാരായണം, നാരായാണീയ പാരായണം, ഭാഗവതപാരായണം. വൈകുന്നേരം 5 മുതല്‍ നീണ്ടൂര്‍ ശ്രീ സുബ്രഹ്മണ്യക്ഷേത്ര മാതൃസമിതി അവതരിപ്പിക്കുന്ന ശിവാനന്ദ ലഹരി. 6.30 ന് ദീപാരാധന, കാവടി ഹിഡുംബന്‍പൂജ, 7 ന് ദേശ താലപ്പൊലി ഘോഷയാത്ര, 7.30 മുതല്‍ ശ്രീപരാശക്തി ഭജന്‍സ് കുമാരനല്ലൂര്‍ അവതരിപ്പിക്കുന്ന നാമജപലയഘോഷം.

ശിവരാത്രി ദിവസമായ 18ന് രാവിലെ കൂട്ടവെടി, പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യദര്‍ശനം, അഭിഷേകം, ഉച്ചപൂജ, മഹാഗണപതിഹോമം, ശ്രീകൈരാതപുരനാഥസ്‌തോത്രപാരായണം. 6.45 ന് കലശപൂജ, കലശാഭിഷേകം, 9.00 മുതല്‍ ശ്രീബലി എഴുന്നള്ളിപ്പ്, ഉച്ചയ്ക്ക് 12.30 ന് കാവടി അഭിഷേകം. ഉച്ചകഴിഞ്ഞ് 2 മുതല്‍ ഭാഗവതപാരായണം, വൈകുന്നേരം 6 മണിമുതല്‍ കാഴ്ചശ്രീബലി – സേവ, ദീപക്കാഴ്ച, തായമ്പക, മയൂരനൃത്തം.
രാത്രി 10.30 മുതല്‍ ചെന്നൈ കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതസദസ്സ്. 12.00 ന് മഹാശിവരാത്രി പൂജ, ഇളനീര്‍ അഭിഷേകം, വ്രതാനുഷ്ഠാനപൂര്‍ത്തീകരണം, 1.00 ന് വിളക്ക്, വലിയ കാണിക്ക.