പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത്  കൗൺസിലിംഗിലൂടെ

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍; പീഡനവിവരം പുറത്തറിഞ്ഞത് കൗൺസിലിംഗിലൂടെ

സ്വന്തം ലേഖകൻ

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി തുറക്കല്‍ മുരളീധരന്‍ (42) ആണ് പൊലീസിൻ്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കുട്ടിയെ കൗണ്‍സലിങ്ങിന് കൊണ്ടുപോയിരുന്നു. തുടര്‍ന്നാണ് പീഡനവിവരം പുറത്തറിയുന്നത്.

രക്ഷിതാക്കള്‍ പാണ്ടിക്കാട് പൊലീസില്‍ പരാതി നല്‍കി. കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags :